Quantcast

എജ്യുനെക്സ്റ്റ് ദുബൈ എഡിഷന്‍ നാളെ ; ഇന്നുതന്നെ രജിസ്റ്റര്‍ ചെയ്യൂ..

വിദേശപഠനം സ്വപ്നം കാണുന്ന ദുബൈയിലെ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും എല്ലാ സംശയങ്ങള്‍ക്കുമുള്ള മറുപടി എജ്യുനെക്സ്റ്റ് നല്‍കും

MediaOne Logo

Web Desk

  • Updated:

    2023-06-16 10:08:21.0

Published:

16 Jun 2023 10:07 AM GMT

എജ്യുനെക്സ്റ്റ് ദുബൈ എഡിഷന്‍ നാളെ ; ഇന്നുതന്നെ രജിസ്റ്റര്‍ ചെയ്യൂ..
X

യുകെയില്‍ ഇനി ഡിപ്പെന്‍ഡന്‍റ്സ് വിസ കിട്ടുമോ, ഓസ്ട്രേലിയയില്‍ പിആര്‍ കിട്ടുമോ തുടങ്ങി വിദേശപഠനം പ്ലാന്‍ ചെയ്യുമ്പോള്‍ തന്നെ ഒരു വിദ്യാര്‍ത്ഥിയുടെ ഉള്ളില്‍ നിരവധി സംശയങ്ങളാണ്. തുടര്‍പഠനം വിദേശത്താക്കാമെന്ന് തീരുമാനിച്ചാല്‍ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? ആഗ്രഹിച്ച യൂണിവേഴ്സിറ്റിയില്‍ പ്രവേശനം ലഭിച്ചാല്‍ മറ്റ് ഡോക്യുമെന്‍റേഷന്‍ നടപടികള്‍ എങ്ങനെയാണ്? സത്യത്തില്‍ എന്തൊക്കെയാണ് വിദേശപഠനത്തിലേക്കുള്ള ചവിട്ടുപടികള്‍? ഏതെങ്കിലും ഒരു പടിയില്‍ വെച്ച് പ്ലാനിംഗ് പാളിയാല്‍ വിദേശപഠനമെന്ന സ്വപ്നവും അവിടെ തകരും.. അതില്ലാതിരിക്കാന്‍ എങ്ങനെ നിങ്ങളുടെ സ്റ്റഡിഅബ്രോഡ് പ്ലാനിംഗ് നടത്തണമെന്ന് അറിയണം. കൂടാതെ വിദേശപഠനമെന്ന മക്കളുടെ സ്വപ്നങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന രക്ഷിതാക്കളെ സംബന്ധിച്ചാണെങ്കിലും ആശങ്കകള്‍ നിരവധിയാണ്.. അതൊരിക്കലും മക്കളുടെ കരിയറിനെ കുറിച്ച് മാത്രമാകില്ല.. പഠനത്തിനായി മക്കള്‍ തെരഞ്ഞെടുക്കുന്ന രാജ്യം സുരക്ഷിതമാണോ, പഠനം കഴിഞ്ഞ ഉടനെ ജോലി കിട്ടുമോ തുടങ്ങി ഒരുപാട് സംശയങ്ങള്‍ രക്ഷിതാക്കള്‍ക്ക് ഉണ്ടാകാറുണ്ട്.


വിദേശപഠനം സ്വപ്നം കാണുന്ന ദുബൈയിലെ വിദ്യാര്‍ത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും എല്ലാ സംശയങ്ങള്‍ക്കുമുള്ള മറുപടിയാണ് നാളെ ദുബൈയിലെ അല്‍നഹ്ദ ലാവണ്ടര്‍ ഹോട്ടലില്‍ നടക്കുന്ന മീഡിയ വണ്‍ എജ്യുനെക്സ്റ്റ്. വൈകീട്ട് നാലുമുതല്‍ എട്ടുമണിവരെയാണ് പ്രോഗ്രാം. പ്രവേശനം തികച്ചും സൗജന്യമാണ്. വിദേശ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സിയായ ആര്‍ക്കൈസ് സ്റ്റഡി അബ്രോഡുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഓസ്ട്രേലിയ, ന്യൂസിലാന്‍റ്, കാനഡ, യുഎസ്എ, യുകെ, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ എന്നിവയുടെ സ്റ്റാളുകള്‍ മീഡിയവണ്‍ എജ്യുനെക്സ്റ്റിv ഭാഗമാണ്. കരിയര്‍ ഗൈഡന്‍സിനൊപ്പം സ്പോട്ട് പ്രൊഫൈല്‍ അസസ്മെന്‍റ് വഴി വിദേശ യൂണിവേഴ്സിറ്റികളില്‍ നിന്ന് ഓഫര്‍ ലെറ്റര്‍ സ്വന്തമാക്കാന്‍ അവസരവുമുണ്ട്. മാസ്റ്റര്‍ കണ്‍സള്‍ട്ടന്‍റും വിദ്യാഭ്യാസ വിദഗ്ധനുമായ ദിലീപ് രാധാകൃഷ്ണന്‍ കൗണ്‍സിലിങ്ങിന് നേതൃത്വം നല്‍കും.

പ്ലസ്ടുവിന് ശേഷം ബാച്ചിലര്‍ ഡിഗ്രി വിദേശത്ത് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഡിഗ്രിക്ക് ശേഷം മാസ്റ്റേഴ്സ് പഠനം വിദേശത്ത് ആകണമെന്ന് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഡിഗ്രി കഴിഞ്ഞ് ദുബൈയില്‍ ജോലി ചെയ്യുന്ന ഉന്നതപഠനം സ്വപ്നം കാണുന്നവര്‍ക്കും ഒരുപോലെ ഉപകാരപ്പെടുന്ന വിധമാണ് ഈ പോഗ്രാം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഏത് കോഴ്സ് തെരഞ്ഞെടുക്കണം, ഏത് യൂണിവേഴ്സിറ്റി തെരഞ്ഞെടുക്കണം, ഏത് രാജ്യത്തേക്ക് പോകണം, രാജ്യത്തിനാണോ യൂണിവേഴ്സിറ്റിക്കാണോ പ്രാധാന്യം കൊടുക്കേണ്ടത്, സ്കോളര്‍ഷിപ്പ് കിട്ടുമോ, പാര്‍ട്ട് ടൈം ജോലി കിട്ടുമോ എന്നിങ്ങനെ വലുതും ചെറുതുമായ എല്ലാ ആശങ്കകള്‍ക്കുമുള്ള മറുപടിയും ഇവിടെയുള്ള കൗണ്‍സിലര്‍മാര്‍ നല്‍കും.

വിദ്യാര്‍ത്ഥികള്‍ ഏത് രാജ്യം പറഞ്ഞാലും ആ രാജ്യത്തെ യൂണിവേഴ്സിറ്റി പ്രതിനിധികളുമായി സംസാരിക്കാനും സംശയനിവാരണത്തിനും അവസരം, സ്പോട്ട് പ്രൊഫൈല്‍ അസസ്മെന്‍റിന് ശേഷം വിദ്യാര്‍ത്ഥി ഏത് യൂണിവേഴ്സിറ്റി തെരഞ്ഞെടുത്താലും അവിടെ അഡ്മിഷന്‍ എടുക്കാനും വിദ്യാര്‍ത്ഥിയുടെ അഭിരുചിയും മെറിറ്റും അടിസ്ഥാനമാക്കി കോഴ്സുകളും യൂണിവേഴ്സിറ്റിയും രാജ്യവും തെരഞ്ഞെടുക്കാനും ഉള്ള സഹായങ്ങള്‍, യൂണിവേഴ്സിറ്റി റാങ്കിംഗില്‍ മുന്നിട്ട് നില്‍ക്കുന്ന യൂണിവേഴ്സിറ്റികള്‍ കണ്ടെത്താനും ആ യൂണിവേഴ്സിറ്റിയുള്ള രാജ്യത്തേക്ക് അഡ്മിഷന്‍ ഉറപ്പുവരുത്താനും സഹായിക്കുന്ന കൗണ്‍സിലര്‍മാര്‍ എന്നിവ EDUNEXT @ Dubai യുടെ പ്രത്യേകതകളാണ്. നേരത്തെ തന്നെ രജിസ്റ്റര്‍ ചെയ്ത് കൗണ്‍സിലിംഗ് എടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്പോട്ട് അസൈസ്മെന്‍റില്‍‌ മുന്‍ഗണന ഉണ്ടായിരിക്കും.


എഡ്യൂനെക്സ്റ്റിന് രജിസ്റ്റര്‍ ചെയ്തോ; വരുമ്പോള്‍ ഈ ഡോക്യുമെന്‍റുകള്‍ കരുതണം...

  • Copy of passport (Front and back page)
  • Updated CV
  • 10th Mark list
  • Plus-Two Mark list
  • Degree Semester wise Mark list
  • Degree Consolidated Mark list
  • Provisional/Degree Certificate
  • Statement of Purpose (SOP)
  • Gap Explanation Letter (If, applicable)
  • Work Experience Letter (If, applicable)
  • Letter Of Recommendation (LOR) from HOD & Principal
  • IELTS/TOEFL/PTE/DUOLINGO/Medium of Instruction (MOI)

കൂടുതല്‍ വിവരങ്ങള്‍ക്ക്:

edunext.mediaoneonline.com

00 97 1556 214 527

00 91 9539 577 774



TAGS :

Next Story