യുവസംരംഭകരേ, ഇതിലേ! മീഡിയവൺ-യങ് സിഇഒ 16 വരെ അപേക്ഷിക്കാം
12ാം ക്ലാസില്‍ പഠിക്കുന്ന കുട്ടികൾക്ക് ബിസിനസ് രംഗത്ത് മുന്നോട്ട് വരാനുള്ള സാധ്യതയാണ് തുറന്നുവെക്കുന്നതെന്ന്

ബിസിനസ്-സ്റ്റാർട്ടപ്പ് ആശയങ്ങളുള്ള പ്ലസ്ടു വിദ്യാർഥികൾ, ഇപ്പോൾ പഠിച്ചിറങ്ങിയവർ എന്നിവർക്കായി മീഡിയവണുമായി സഹകരിച്ച് നടത്തുന്ന എയ്മർ യങ് സിഇഒ 2026ലേക്കുള്ള രജിസ്ട്രേഷൻ തീയതി ഏപ്രിൽ 16ലേക്ക് നീട്ടി. അവസാന വർഷ പരീക്ഷാത്തിരക്കിൽ അപേക്ഷിക്കാൻ സാധിക്കാതെ പോയ വിദ്യാർഥികൾക്ക് ഒരിക്കൽ കൂടി അവസരം ഒരുക്കുകയാണ് ഇതുവഴി.
ഭാവിയിൽ കുട്ടികൾക്ക് ആത്മവിശ്വാസവും മാർക്കറ്റിനെ കുറിച്ച് അവബോധവും സൃഷ്ടിക്കുകയാണ് ടാലന്റ് ഹണ്ട് ഷോയിലൂടെ ലക്ഷ്യം വെക്കുന്നത്.
12ാം ക്ലാസില്‍ പഠിക്കുന്ന കുട്ടികൾക്ക് ബിസിനസ് രംഗത്ത് മുന്നോട്ട് വരാനുള്ള സാധ്യതയാണ് തുറന്നുവെക്കുന്നതെന്ന്. വിദ്യാർഥികളുടെ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, യഥാർഥ ലോകത്ത് അത് പിച്ച് ചെയ്യാൻ കൂടി പഠിപ്പിക്കുകയാണ് ഇതിലൂടെ. കുടുംബ ബിസിനസിന്റെ ഭാഗമാകാൻ തയ്യാറെടുക്കുന്ന കുട്ടികൾക്കുള്ള ഏറ്റവും മികച്ച പരിശീലനക്കളരിയായിരിക്കും ഇത്. ഒരു ബിസിനസ് എങ്ങനെ തുടങ്ങണം, മുന്നോട്ട് കൊണ്ടുപോകണമെന്ന് കുട്ടികൾക്ക് മനസിലാക്കാൻ പറ്റും.
കോഴിക്കോട് കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ കളക്ടർ സ്നേഹിൽ കുമാർ സിങ്ങായിരുന്നു യങ് സിഇഒ വെബ്സൈറ്റ് പ്രകാശനം ചെയ്തത്. ലോഗോ മീഡിയവൺ സിഇഒ മുഷ്താഖ് അഹ്മദ് പ്രകാശനം ചെയ്തു. എയ്‍മര്‍ ബിസിനസ് സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുനീർ മുഹമ്മദ്, ചീഫ് പ്രൊഡക്ട് ഓഫീസര്‍ അസീം പനോളി തുടങ്ങി നിരവധി പേർ ആശംസകൾ അറിയിച്ചു.
കേരളത്തിലെയും ഗൾഫ് രാജ്യങ്ങളിലെയും വിദ്യാർഥികൾക്ക് ഭാഗമാകാൻ സാധിക്കും. മെന്ററിങ്, ബിസിനസ് പിച്ചിങ്, വർക്ക്ഷോപ്പുകൾ ഉണ്ടാകും. അഗ്രിടെക്, സോഷ്യൽ ഇംപാക്ട്/കമ്യൂണിനിറ്റി, ഹെൽത്ത് കെയർ, എഡ്ടെക്, എംഎസ്എംഇ, ക്ലൈമറ്റ് ടെക്, ഡീപ്ടെക് തുടങ്ങി 9 വിഭാഗങ്ങളിലായാണ് ടാലന്റ് ഷോ സംഘടിപ്പിക്കുന്നത്.
വിജയികൾക്ക് 10 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ലഭിക്കുക.
വിദഗ്ധ മെന്റർമാർ നയിക്കുന്ന വർക് ഷോപ്പുകൾ വഴി, വിദ്യാര്‍ത്ഥികളുടെ സ്റ്റാർട്ടപ്പ് ആശയങ്ങൾ ബിസിനസ് മോഡലായി വളർത്താനുള്ള മാർഗനിർദേശങ്ങൾ ലഭിക്കും.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും വിളിക്കൂ 7450030700, 7450030600 അല്ലെങ്കിൽ സന്ദർശിക്കൂ youngceo.aimerbschool.com.
Adjust Story Font
16

