Quantcast

യുക്രൈനിൽനിന്ന് തിരിച്ചെത്തിയ വിദ്യാർഥികളുടെ യോഗം നാളെ; രജിസ്റ്റർ ചെയ്യാം

രജിസ്റ്റർ ചെയ്തവർക്ക് നേരിട്ടോ ഓൺലൈനായോ യോഗത്തിൽ പങ്കെടുക്കാം

MediaOne Logo

Web Desk

  • Published:

    29 April 2022 3:33 PM GMT

യുക്രൈനിൽനിന്ന് തിരിച്ചെത്തിയ വിദ്യാർഥികളുടെ യോഗം നാളെ; രജിസ്റ്റർ ചെയ്യാം
X

തിരുവനന്തപുരം: യുക്രൈനിൽനിന്ന് തിരിച്ചെത്തിയ വിദ്യാർഥികളുമായി സംവദിക്കുന്നതിനും തുടർപഠനവമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുമായി നോർക്കയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികളുടെ യോഗം വിളിച്ചുചേർക്കുന്നു. നാളെ ഉച്ചയ്ക്ക് 2.30 മുതൽ വൈകീട്ട് അഞ്ചുവരെ തിരുവനന്തപുരം കവടിയാർ ഗോൾഫ് ലിങ്കിലെ ഉദയ കൺവെൻഷൻ സെന്ററിലാണ് യോഗം നടക്കുന്നത്.

വിദ്യാർഥികൾക്ക് തങ്ങളുടെ പ്രശ്‌നങ്ങളും അഭിപ്രായങ്ങളും നേരിട്ട് അവതരിപ്പിക്കാനുള്ള വേദിയെന്ന നിലയിൽ സംഘടിപ്പിക്കുന്ന യോഗത്തിൽ നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല ഐ.എ.എസ്, റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി തുടങ്ങിയവർ സംബന്ധിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും http://ukraineregistration.norkaroots.org എന്ന ലിങ്കിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് സി.ഇ.ഒ അറിയിച്ചു.

രജിസ്റ്റർ ചെയ്തവർക്ക് നേരിട്ടോ ഓൺലൈനായോ യോഗത്തിൽ പങ്കെടുക്കാം. ഓൺലൈനായി പങ്കെടുക്കുന്ന വിദ്യാർഥികൾക്ക്

മീറ്റിങ് ലിങ്ക് രജിസ്ട്രേഡ് മൊബൈൽ നമ്പരിലും ഇ-മെയിലിലും ലഭ്യമാക്കും. യുക്രൈൻ യുദ്ധംമൂലം പഠനം തടസപ്പെട്ട വിദ്യാർഥികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി ഈ മാസം നാലിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് വിദ്യാർഥികളുടെ യോഗം വിളിക്കാനും വിവരശേഖരണത്തിനായി വെബ്‌പോർട്ടൽ രൂപീകരിക്കാനും തീരുമാനിച്ചത്.

Summary: Norka Roots' Meeting of students returned from Ukraine tomorrow

TAGS :

Next Story