സർവകലാശാല കമ്പ്യൂട്ടർ അസിസ്റ്റന്റ്, ഫയർ സ്റ്റേഷൻ ഓഫീസർ; 29 കാറ്റഗറികളിൽ പിഎസ്‌സി വിജ്ഞാപനം വരുന്നു
ജൂൺ 30-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും

സർവകലാശാലകളിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ്, ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസിൽ സ്റ്റേഷൻ ഓഫീസർ (ട്രെയിനി) ഉൾപ്പെടെ 29 കാറ്റഗറികളിലേക്കുള്ള വിജ്ഞാപനം പിഎസ്‌സി യോഗം അംഗീകരിച്ചു. ജൂൺ 30-നുള്ള ഗസറ്റിൽ പ്രസിദ്ധീകരിക്കും. ആഗസ്റ്റ് അഞ്ചുവരെ അപേക്ഷിക്കാം.
ജനറൽ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)
തദ്ദേശസ്വയംഭരണ (ഇആർഎ) വകുപ്പിൽ സെക്രട്ടറി (ലോക്കൽ സെൽഫ് ഗവൺമെന്റ് ഇൻസ്റ്റിറ്റിയൂഷൻസ്) (തസ്തികമാറ്റം മുഖേന), ഹോമിയോപ്പതി വകുപ്പിൽ മെഡിക്കൽ ഓഫീസർ (ഹോമിയോ) (തസ്തികമാറ്റം മുഖേന), ഹൗസിങ് ബോർഡിൽ അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ), ഫിഷറീസ് വകുപ്പിൽ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, ലാൻഡ് യൂസ് വകുപ്പിൽ ജിയോളജിക്കൽ അസിസ്റ്റന്റ്, ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസിൽ സ്റ്റേഷൻ ഓഫീസർ (ട്രെയിനി), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ/ ഡെമോൺസ്‌ട്രേറ്റർ/ ഇൻസ്ട്രക്ടർ ഗ്രേഡ് 2/ ഡ്രാഫ്റ്റ്‌സ്മാൻ ഗ്രേഡ് 2 ഇൻ ഇലക്ട്രിക്കൽ എൻജിനീയറിങ്, ഓയിൽപാം ഇന്ത്യ ലിമിറ്റഡിൽ സ്റ്റോർ കീപ്പർ, സർവകലാശാലകളിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2, സംസ്ഥാന ജലഗതാഗത വകുപ്പിൽ ബോട്ട് സ്രാങ്ക്, കേരള വാട്ടർ അതോറിറ്റിയിൽ ഫിറ്റർ (തസ്തികമാറ്റം മുഖേന), സംസ്ഥാന ജലഗതാഗത വകുപ്പിൽ അപ്‌ഹോൾസ്റ്ററർ, കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡ് ലിമിറ്റഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (നേരിട്ടും തസ്തികമാറ്റം മുഖേനയും), കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ പ്രൈവറ്റ് സെക്രട്ടറി ടു മാനേജിങ് ഡയറക്ടർ.
ജനറൽ റിക്രൂട്ട്‌മെന്റ് (ജില്ലാതലം)
കാസർകോട് ജില്ലാ വിദ്യാഭ്യാസവകുപ്പിൽ പ്രീ-പ്രൈമറി ടീച്ചർ (കന്നഡ)
സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)
ജനറൽ അഡ്മിനിസ്‌ട്രേറ്റീവ് വകുപ്പിൽ (സെക്രട്ടേറിയറ്റ്) അസിസ്റ്റന്റ് (പട്ടികവർഗം), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ മോർച്ചറി ടെക്‌നീഷ്യൻ ഗ്രേഡ് 2 (പട്ടികവർഗം)
സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് (ജില്ലാതലം)
ആലപ്പുഴ ജില്ലയിൽ ആരോഗ്യവകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (പട്ടികവർഗം), തൃശ്ശൂർ ജില്ലയിൽ വിവിധ വകുപ്പുകളിൽ ക്ലർക്ക്-ടൈപ്പിസ്റ്റ് (പട്ടികജാതി/പട്ടികവർഗം)
എൻസിഎ (സംസ്ഥാനതലം)
കേരള കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ സ്റ്റാറ്റിസ്റ്റിക്‌സ് (പട്ടികജാതി), ഭാരതീയ ചികിത്സാവകുപ്പിൽ മെഡിക്കൽ ഓഫീസർ (വിഷ) (ഹിന്ദു നാടാർ), പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ/വുമൺ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ (എസ്‌സിസിസി), കോ-ഓപ്പറേറ്റീവ് അഗ്രിക്കൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ബാങ്ക് ലിമിറ്റഡിൽ (കെഎസ്‌സിഎആർഡി ബാങ്ക്) അസിസ്റ്റന്റ് (പാർട്ട് 2 - സൊസൈറ്റി കാറ്റഗറി) (പട്ടികവർഗം), കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ഇലക്ട്രീഷ്യൻ (പട്ടികജാതി), സിനി അസിസ്റ്റന്റ് (എൽസി/എഐ)
എൻസിഎ (ജില്ലാതലം)
വിവിധ ബറ്റാലിയനുകളിൽ കേരള പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ട്രെയിനി) (ആംഡ് പൊലീസ് ബറ്റാലിയൻ) (എസ്‌സിസിസി, വിശ്വകർമ), പാലക്കാട് ജില്ലയിൽ ഭാരതീയ ചികിത്സാവകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദം) (എസ്‌സിസിസി, പട്ടികവർഗം), കാസർകോട് ജില്ലയിൽ ഭാരതീയ ചികിത്സാവകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ്-2 (ആയുർവേദം) (എസ്‌സിസിസി).
Adjust Story Font
16

