Quantcast

ഈജിപ്ത് പട്ടാള ഭരണകൂടം തടവിലാക്കിയ മാധ്യമപ്രവർത്തകൻ മഹമൂദ് ഹുസൈനെ മോചിപ്പിച്ചു

മഹമൂദ് ഹുസൈൻ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇരയായിരുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു.

MediaOne Logo

  • Published:

    8 Feb 2021 10:55 AM IST

ഈജിപ്ത് പട്ടാള ഭരണകൂടം തടവിലാക്കിയ മാധ്യമപ്രവർത്തകൻ മഹമൂദ് ഹുസൈനെ മോചിപ്പിച്ചു
X

ഈജിപ്തിൽ പട്ടാള ഭരണകൂടം തടവിലാക്കിയ അൽ ജസീറ റിപ്പോർട്ടർ മഹമൂദ് ഹുസൈനെ മോചിപ്പിച്ചു. നാലുവർഷത്തിലേറെ തടങ്കലിൽ കഴിഞ്ഞ ശേഷമാണ് മോചനം. ഔപചാരിക കുറ്റം ചുമത്തുകയോ വിചാരണ നടത്തുകയോ ചെയ്യാതെയായിരുന്നു പത്രപ്രവർത്തകന്റെ തടവ്.

2016 ഡിസംബറിലാണ് ഈജിപ്ഷ്യൻ പൗരനും അൽജസീറ റിപ്പോർട്ടറുമായ മഹമൂദ് ഹുസൈനെ സൈന്യം തടവിലാക്കിയത്. തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചു, രാജ്യത്തിനെതിരെ പ്രവർത്തിക്കാൻ വിദേശത്തു നിന്ന് ഫണ്ട് സ്വീകരിച്ചു തുടങ്ങിയ കുറ്റങ്ങളോരോപിച്ചായിരുന്നു നടപടി. എന്നാൽ ആരോപണങ്ങൾ മഹമൂദ് ഹുസൈനും അൽ ജസീറയും ശക്തമായി നിഷേധിച്ചു.

തടവിൽ കഴിഞ്ഞ നാലു വർഷത്തിൽ അധികവും ഏകാന്ത തടവിലായിരുന്ന മഹമൂദ് ഹുസൈൻ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്കിരയായിരുന്നതായും വാർത്തകൾ പുറത്തുവന്നിരുന്നു. കൈ ഒടിഞ്ഞപ്പോൾ ശരിയായ ചികിത്സ നിഷേധിച്ചു. കുറ്റപത്രം നൽകുകയോ വിചാരണ നടത്തുകയോ ചെയ്യാതെ മാധ്യമ പ്രവർത്തകനെ തടവിൽ പാർപ്പിക്കുന്നതിന് എതിരെ ലോക വ്യാപക പ്രതിഷേധമുയർന്നിരുന്നു. എന്നാൽ തടങ്കൽ കാലാവധി 12 തവണ നീട്ടിയ അധികൃതർ, 4 വർഷം ജയിലിൽ പാർപ്പിച്ച ശേഷമാണ് മഹമൂദ് ഹുസൈനെ ഇപ്പോൾ മോചിപ്പിക്കുന്നത്.

TAGS :

Next Story