'അന്ന് അഴിമതിയുടെ ദുർഗന്ധം പേറി, ഇന്ന് അംഗീകാരങ്ങളും'; വൈറലായി മുഖ്യമന്ത്രിയുടെ ന്യൂ ജെന്‍ പ്രചരണ വീഡിയോ
ഭരണനേട്ടങ്ങള്‍ എടുത്ത് പറഞ്ഞ് വോട്ടര്‍മാരെ അഭിസംബോധന ചെയ്യുന്ന പിണറായി വിജയന്‍റെ നരേഷനിലൂടെയാണ് വീഡിയോ പുരോഗമിക്കുന്നത്

സോഷ്യല്‍ മീഡിയ, തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ വലിയ വേദിയായി മാറിക്കൊണ്ടിരിക്കുകയാണ്. സ്ഥാനാര്‍ഥികളുടെ പ്രൊമോ വീഡിയോകളും പോസ്റ്ററുകളുമെല്ലാം വലിയ ചര്‍ച്ചാ വിഷയങ്ങള്‍ ആയിക്കൊണ്ടിരിക്കുകയാണ്. ധര്‍മടം മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നത് ഇത്തവണയും പിണറായി വിജയനാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍റിങ്. ഭരണനേട്ടങ്ങള്‍ എടുത്ത് പറഞ്ഞ് വോട്ടര്‍മാരെ അഭിസംബോധന ചെയ്യുന്ന പിണറായി വിജയന്‍റെ നരേഷനിലൂടെയാണ് വീഡിയോ പുരോഗമിക്കുന്നത്.
വളരെ മികച്ച രീതിയിലാണ് വീഡിയോയുടെ ചിത്രീകരണം. 2016ന് മുമ്പ് അഴിമതിയുടെ ദുർഗന്ധം പേറിനിന്ന സംസ്ഥാനമായിരുന്നു കേരളമെന്നും ഇന്ന് ദേശീയ–അന്താരാഷ്ട്ര തലത്തിൽ അഴിമതി ഏറ്റവും കുറവ് കേരളത്തിലാണെന്ന് അംഗീകരിച്ചതായും അദ്ദേഹം വീഡിയോയില്‍ പറയുന്നു. വീഡിയോ കാണാം.
ധർമ്മടം നിയോജക മണ്ഡലത്തിലെ വോട്ടർമാരോട്
Posted by Pinarayi Vijayan on Wednesday, March 17, 2021
Adjust Story Font
16

