വൈക്കത്ത് വനിതാ പോരാട്ടം; മണ്ഡലം നിലനിർത്താൻ സി.കെ ആശ
വിജയം ആവർത്തിക്കാൻ എൽ.ഡി.എഫും അട്ടിമറി നടത്താൻ യു.ഡി.എഫ് പരിശ്രമിക്കുമ്പോൾ നിർണ്ണായക ശക്തിയാകാൻ എൻ.ഡി.എയും രംഗത്തിറങ്ങിയിട്ടുണ്ട്

വനിതകൾ തമ്മിലുള്ള പോരാട്ടമാണ് ഇത്തവണ വൈക്കം മണ്ഡലത്തിൽ. വിജയം ആവർത്തിക്കാൻ എൽ.ഡി.എഫും അട്ടിമറി നടത്താൻ യു.ഡി.എഫ് പരിശ്രമിക്കുമ്പോൾ നിർണ്ണായക ശക്തിയാകാൻ എൻ.ഡി.എയും രംഗത്തിറങ്ങിയിട്ടുണ്ട്. വികസനം തന്നെയാണ് മണ്ഡലത്തിലെ പ്രധാന ചർച്ചാവിഷയം.
കോട്ടയം ജില്ലയിലെ എൽ.ഡി.എഫിന് ശക്തികേന്ദ്രമാണ് വൈക്കം. സി.പി.ഐയുടെ ജില്ലയിലെ ഏക സീറ്റ്. അതുകൊണ്ടുതന്നെ വിജയമാവർത്തിക്കാൻ ഇത്തവണ സിറ്റിംഗ് എം.എൽ.എ കൂടിയായ സി.കെ ആശയ തന്നെയാണ് എൽ.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്. സംസ്ഥാന സർക്കാരിന്‍റെ വികസനപ്രവർത്തനങ്ങൾ ഞങ്ങൾ ഉയർത്തിക്കാട്ടി തന്നെയാണോ സി.കെ ആശ വോട്ടു തേടുന്നത്. ഇതിനോടകം ആദ്യഘട്ട പ്രചരണവും പൂർത്തിയാക്കി കഴിഞ്ഞു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വൈക്കം നഗരസഭ പിടിച്ചെടുത്തതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇത്തവണ യു.ഡി.എഫ് വൈക്കത്ത് ഇറങ്ങിയിരിക്കുന്നത്. കോട്ടയം നഗരസഭാ ചെയർപേഴ്സൺ ആരായിരുന്നു ഡോക്ടർ പി.ആർ സോനയെ തന്നെയാണ് അട്ടിമറി നടത്താൻ യു.ഡി.എഫ് നിയോഗിച്ചിരിക്കുന്നത്. മണ്ഡലത്തിലെ വികസന മുരടിപ്പാണ് യു.ഡി.എഫിനെ പ്രധാന പ്രചരണ ആയുധം.
സി.പി.എം വിട്ടുവന്ന അജിത് സാബു ആണ് ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായി എൻ.ഡി.എയ്ക്ക് വേണ്ടി കളത്തിൽ ഇറങ്ങിയിരിക്കുന്നത്. എൽ.ഡി.എഫ് വോട്ടുകളിൽ വിള്ളൽ വീഴ്ത്താൻ സാധിക്കുമെന്നാണ് ആണോ എൻ.ഡി.എ കണക്കുകൂട്ടുന്നത്.
Adjust Story Font
16

