മലപ്പുറം ജില്ലയിൽ എൽഡിഎഫ് മുന്നിട്ട് നിൽക്കുന്നത് ഏഴ് മണ്ഡലങ്ങളിൽ
പൊന്നാനി, കോട്ടക്കൽ, തിരൂരങ്ങാടി, വള്ളിക്കുന്ന്, മങ്കട, പെരിന്തൽമണ്ണ, മഞ്ചേരി എന്നീ മണ്ഡലങ്ങളിലാണ് എൽഡിഎഫ് മുന്നിട്ട് നിൽക്കുന്നത്.

മലപ്പുറം ജില്ലയിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൽ.ഡി.എഫ് മുന്നിൽ. 16 മണ്ഡലങ്ങിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഏഴ് മണ്ഡലങ്ങളിൽ എൽ.ഡി.എഫാണ് മുന്നിട്ട് നിൽക്കുന്നത്. പൊന്നാനി, കോട്ടക്കൽ, തിരൂരങ്ങാടി, വള്ളിക്കുന്ന്, മങ്കട, പെരിന്തൽമണ്ണ, മഞ്ചേരി എന്നീ മണ്ഡലങ്ങളിലാണ് എൽഡിഎഫ് മുന്നിട്ട് നിൽക്കുന്നത്.
തവനൂർ, മലപ്പുറം, വണ്ടൂർ, നിലമ്പൂർ, ഏറനാട്, കൊണ്ടോട്ടി എന്നീ മണ്ഡലങ്ങളിലാണ് യുഡിഎഫ് മുന്നിട്ട് നിൽക്കുന്നത്. തപാൽവോട്ടുകൾ എണ്ണുമ്പോളാണ് എൽഡിഎഫ് മുന്നേറ്റം. ഇലക്ട്രോണിക് വോട്ടിങ് മെഷനീലേത് എണ്ണി വരുന്നതേയുള്ളൂ. മലപ്പുറത്തെ വാശിയേറിയ പോരാട്ടം നടക്കുന്ന തവനൂരിൽ ഫിറോസ് കുന്നംപറമ്പിൽ ലീഡെടുത്തു എന്നതാണ്പ്രത്യേകത.
എൽഡിഎഫ് സ്ഥാനാർത്ഥി കെ.ടി ജലീലിനേക്കാൾ 300ലധികം വോട്ടിന്റെ ലീഡ് ഫിറോസ് കുന്നംപറമ്പലിനുണ്ടെന്നാണ് വരുന്ന റിപ്പോർട്ടുകൾ. തപാല്‍ വോട്ടുകള്‍ ആദ്യം എണ്ണിയപ്പോള്‍ കെടി ജലീലായിരുന്നു മുന്നില്‍.
Adjust Story Font
16

