ഉടുമ്പൻചോലയിൽ പതിനായിരം കടന്ന് എം.എം മണിയുടെ ലീഡ്
ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 13,000ത്തിലേറെ വോട്ടുകള്‍ക്കാണ് എം.എം മണി മുന്നേറുന്നത്. യുഡിഎഫിന്റെ ഇ എം അഗസ്തിയെ പിന്നിലാക്കിയാണ് എം.എം മണിയുടെ മുന്നേറ്റം

ഉടുമ്പന്‍ചോലയില്‍ മന്ത്രി എം.എം മണിയുടെ ലീഡ് 10,000 കടന്നു. ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 13,000ത്തിലേറെ വോട്ടുകള്‍ക്കാണ് എം.എം മണി മുന്നേറുന്നത്. യുഡിഎഫിന്റെ ഇ എം അഗസ്തിയെ പിന്നിലാക്കിയാണ് എം.എം മണിയുടെ മുന്നേറ്റം.
ഇടുക്കി ജില്ലയില്‍ മൂന്നിടങ്ങളില്‍ എല്‍ഡിഎഫും രണ്ടിടങ്ങളില്‍ യുഡിഎഫിനുമാണ് ലീഡ് നിലനില്‍ക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തുടര്‍ഭരണത്തിന് സൂചന നല്‍കികൊണ്ട് എല്‍.ഡി.എഫ് മുന്നേറ്റമാണ്. ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 92 സീറ്റുകളിലാണ് എല്‍.ഡി.എഫ് മുന്നേറുന്നത്. യുഡിഎഫ് 46 സീറ്റുകളില്‍ മുന്നേറുന്നു. രണ്ട് സീറ്റുകളിലാണ് എന്‍.ഡി.എ മുന്നേറ്റം. നേമം, പാലക്കാട് എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് എന്‍.ഡി.എ മുന്നേറ്റം.
Next Story
Adjust Story Font
16

