Quantcast

'ഇടതുപക്ഷ നിലപാടിനെക്കുറിച്ച് വ്യക്തതയില്ലാത്തവരാണ് ഇത്തരം വിവാദങ്ങളുണ്ടാക്കുന്നത്'- കാനം രാജേന്ദ്രന്‍

ധാരണപത്രം ഒപ്പിട്ടതില്‍ വീഴ്ച പറ്റിയോ എന്ന് സര്‍ക്കാര്‍ പരിശോധിക്കുമെന്നും കാനം രാജേന്ദ്രൻ മീഡിയവണിനോട് പറഞ്ഞു

MediaOne Logo

  • Published:

    25 Feb 2021 10:30 AM IST

ഇടതുപക്ഷ നിലപാടിനെക്കുറിച്ച് വ്യക്തതയില്ലാത്തവരാണ് ഇത്തരം വിവാദങ്ങളുണ്ടാക്കുന്നത്- കാനം രാജേന്ദ്രന്‍
X

ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഇഎംസിസിയുമായി ധാരണപത്രം ഒപ്പിട്ടതില്‍ വീഴ്ചയുണ്ടായെന്ന് പരോക്ഷമായി സമ്മതിച്ച് സിപിഐ. ധാരണപത്രം ഒപ്പിട്ടവര്‍ക്ക് ഇടത് പക്ഷ നിലപാടിനെ കുറിച്ച് വ്യക്തതയില്ല. ഇക്കാര്യത്തില്‍ വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്നും കാനം രാജേന്ദ്രന്‍ മീഡിയവണിനോട് പറ‍ഞ്ഞു. ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് പൂന്തുറയില്‍ സത്യാഗ്രഹം ആരംഭിച്ചു.

ഇഎംസിസിയുമായി ധാരണപത്രം ഒപ്പിട്ടതില്‍ ഉദ്യോഗസ്ഥതല വീഴ്ചയുണ്ടായെന്നാണ് സിപിഐ കണക്ക് കൂട്ടുന്നത്. വിവാദം ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ നടപടി സ്വീകരിച്ച് ധാരണപത്രം റദ്ദാക്കിയെന്നും കാനം മീഡിയവണിനോട് പറഞ്ഞു. ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കിയിട്ടുള്ളത് യുപിഎ സര്‍ക്കാരാണെന്നും കാനം കുറ്റപ്പെടുത്തി.

അതിനിടെ ധാരണപത്ര വിവാദത്തില്‍ സമരം ശക്തമാക്കാനാണ് പ്രതിപക്ഷതീരുമാനം. മത്സ്യത്തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും മന്ത്രിമേഴ്സിക്കുട്ടിയമ്മയുടെ രാജി ആവശ്യപ്പെട്ടും പ്രതിപക്ഷനേതാവ് സത്യാഗ്രഹം ആരംഭിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പ്രചരണ വിഷയങ്ങളില്‍ പ്രധാനപ്പെട്ടതായി ആഴക്കടല്‍ മത്സ്യബന്ധന വിവാദം ഉയര്‍ത്തിക്കൊണ്ട് വരാനാണ് പ്രതിപക്ഷ തീരുമാനം.

TAGS :

Next Story