ഇംഗ്ലണ്ട് 178 നു പുറത്ത്: അശ്വിന് ആറു വിക്കറ്റ്
ടൂർണമെന്റിലെ ആദ്യ ടെസ്റ്റ് ജയിക്കാൻ ഇന്ത്യക്ക് 420 റൺസ് വേണം

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ചെന്നൈയിൽ നടക്കുന്ന ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. ഇംഗ്ലണ്ട് ടീമിന്റെ രണ്ടാം ഇന്നിംഗ്സ് 178 റൺസിൽ അവസാനിച്ചു. അശ്വിൻ ആറു വിക്കറ്റ് നേടി. ഇതോടെ ഇംഗ്ലണ്ട് 408 റൺസിന്റെ ലീഡ് നേടി. ടൂർണമെന്റിലെ ആദ്യ ടെസ്റ്റ് ജയിക്കാൻ ഇന്ത്യക്ക് 420 റൺസ് വേണം.
.@ashwinravi99 gets the final wicket and with that he picks a 6-wicket haul.
— BCCI (@BCCI) February 8, 2021
England are all out for 178. India need 420 runs to win the first Test.
Scorecard - https://t.co/VJF6Q62aTS #INDvENG @Paytm pic.twitter.com/ows8yTbI8E
നേരത്തെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 337 റണ്‍സിന് പുറത്തായിരുന്നു . വാഷിംഗ്ടണ്‍ സുന്ദറും രവിചന്ദ്രന്‍ അശ്വിനും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ചെറുത്ത് നിന്നത്. ഇന്ത്യയെ ഫോളോ ഓണ്‍ ചെയ്യിപ്പിക്കാതെ ബാറ്റ് ചെയ്യുവാന്‍ ഇംഗ്ലണ്ട് തീരുമാനിക്കുകയായിരുന്നു. അശ്വിന്റെയും നദീമിന്റെയും വിക്കറ്റുകള്‍ ജാക്ക് ലീഷ് നേടിയപ്പോള്‍ ഇഷാന്ത് ശര്‍മ്മയെയും ജസ്പ്രീത് ബുംറയെയും ജെയിംസ് ആന്‍ഡേഴ്സണ്‍ ആണ് പുറത്താക്കിയത്. തുടര്‍ന്ന ഇംഗ്ലണ്ടിന് ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നഷ്ടമായി. അശ്വിന്റെ പന്തില്‍ റോയ് ബേണ്‍സ് ആണ് പുറത്തായത്.
80 റണ്‍സാണ് സുന്ദര്‍ – അശ്വിന്‍ കൂട്ടുകെട്ട് നേടിയത്. 31 റണ്‍സ് നേടിയ അശ്വിനെ ജാക്ക് ലീഷ് ആണ് ഇന്ത്യയുടെ തകര്‍ച്ചയുടെ തുടക്കം കുറിച്ചത്. അശ്വിന്‍ പുറത്തായ ശേഷം 32 റണ്‍സ് കൂടിയാണ് ഇന്ത്യ നേടിയത്. ഇതില്‍ നാല് റണ്‍സ് മാത്രമാണ് ഇഷാന്തിന്റെ സംഭാവന. 241 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇംഗ്ലണ്ട് നേടിയത്.
73 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ചേതേശ്വര്‍ പൂജാര റിഷഭ് പന്ത് സഖ്യമാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 119 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.143 പന്തുകള്‍ നേരിട്ട് 11 ബൗണ്ടറികളടക്കം 73 റണ്‍സെടുത്ത പൂജാരയെ പുറത്താക്കി ഡൊമിനിക് ബെസ്സാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
സെഞ്ചുറിക്ക് ഒന്‍പത് റണ്‍സ് കൂടിവേണ്ടിയിരുന്ന റിഷഭ് പന്തിനെ ബെസ്സ് മടക്കി. 88 പന്തില്‍ നിന്ന് അഞ്ചു സിക്‌സും ഒമ്പത് ഫോറുമടക്കം 91 റണ്‍സായിരുന്നു പന്തിന്റെ സമ്പാദ്യം. നേരത്തെ സ്‌കോര്‍ ബോര്‍ഡില്‍ 44 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയും (6), ശുഭ്മാന്‍ ഗില്ലും (29) പുറത്തായിരുന്നു.
Adjust Story Font
16

