Quantcast

'ഇത് പ്രതീക്ഷിച്ചതല്ല, ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു, എന്റെ വേദനയാണ്': കരഞ്ഞുപറഞ്ഞ് ആര്‍ജെ ബാലാജി, എപ്പോഴും ഒപ്പം ഉണ്ടാകുമെന്ന് ദുൽഖർ സൽമാൻ

ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെച്ചത്

MediaOne Logo
ഇത് പ്രതീക്ഷിച്ചതല്ല, ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു, എന്റെ വേദനയാണ്: കരഞ്ഞുപറഞ്ഞ് ആര്‍ജെ ബാലാജി, എപ്പോഴും ഒപ്പം ഉണ്ടാകുമെന്ന് ദുൽഖർ സൽമാൻ
X

ഏറെ പ്രതീക്ഷയോടെ സൂര്യ ആരാധകര്‍ കാത്തിരുന്ന കാത്തിരുന്ന ചിത്രമാണ് 'കറുപ്പ്.' എന്നാൽ ചിത്രത്തിന്റെ റിലീസ് മുടങ്ങിയത് ആരാധകർക്ക് വലിയ നിരാശയാണ് ഉണ്ടാക്കിയത്. സാമ്പത്തിക പ്രശ്‌നങ്ങൾ മൂലമാണ് റിലീസ് തടസപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെ 9 മണിയുടെ ഷോകൾ റദ്ദാക്കിയതായി അണിയറപ്രവർത്തകർ അറിയിച്ചിരുന്നു, ബാക്കി ഷോകൾ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് കരുതിയെങ്കിലും ഉച്ചയ്ക്കത്തെ ഷോകളും റദ്ദാക്കി. ഇതിൽ ഖേദം പ്രകടിപ്പിച്ചു കൊണ്ട് സംവിധായകൻ ആർ.ജെ. ബാലാജി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ വൈകാരികമായാണ് അദ്ദേഹം പ്രതികരിച്ചത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെച്ചത്.

"കാറിൽ നിന്ന് ഞാൻ നിങ്ങൾക്ക് മറ്റൊരു അപ്‌ഡേറ്റ് കൂടി നൽകുകയാണ്. ഇത് അവസാനത്തേതാകുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ ആരാധകരോടും ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ഇത് സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കേരളം മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ രാവിലെ 9 മണിയുടെ ഷോ കാണാനായി നിങ്ങൾ ഒരുപാട് ദൂരം യാത്ര ചെയ്ത് തിയേറ്ററുകളിൽ എത്തിയിട്ടുണ്ടാകും. ഇങ്ങനെ സംഭവിക്കരുതായിരുന്നു, അതിൽ ഞാൻ ക്ഷമ ചോദിക്കുന്നു."

ജീവിതത്തിലെ വിഷമങ്ങൾ മറക്കാനാണ് ആളുകൾ സിനിമ കാണുന്നത്. സിനിമ കാണാൻ കഴിയില്ലെന്നറിഞ്ഞ് മാനസികവിഷമത്തിലായ എല്ലാവരോടും ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ഞാനും ഇത് പ്രതീക്ഷിച്ചതല്ല. മെയ് 14-ന് 'കറുപ്പ്' റിലീസ് ചെയ്യുമെന്നും അതൊരു ബ്ലോക്ക്ബസ്റ്റർ ഹിറ്റാകുമെന്നും ഞാൻ ഉറച്ചു വിശ്വസിച്ചിരുന്നു. എനിക്ക് വലിയ പ്രതീക്ഷയുണ്ട്. എന്റെ കണ്ണ് നിറയുന്നുണ്ടെങ്കിൽ അത് എന്റെ വേദനയാണ്. ഇന്ന് വൈകുന്നേരം 6 മണിക്ക് ചിത്രം റിലീസ് ചെയ്യാനുള്ള ശ്രമത്തിലാണ് എല്ലാവരും." പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ പിന്തുണയുമായി നടൻ ദുൽഖർ സൽമാൻ എത്തി. "എല്ലാം ശരിയാകും സഹോദരാ !! എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടാകും !" എന്നാണ് ദുൽഖർ കുറിച്ചത്.

TAGS :

Next Story