26 കാരനായ യൂട്യൂബർ സംവിധാനം ചെയ്ത ഹൊറർ ചിത്രം; 10 കോടി ബജറ്റ്, 1400 കോടിയിലധികം കളക്ഷൻ, ഒബ്സെഷൻ ഒടിടിയിലേക്കോ
ലോകമെമ്പാടുനിന്നുമായി 150 മില്യൺ ഡോളറിലധികം (1400 കോടിയിലധികം രൂപ) കളക്ഷൻ നേടിക്കഴിഞ്ഞു

- Updated:
2026-06-04 10:50:20

ഞെട്ടിപ്പിക്കുന്ന ഒരു ചിത്രത്തിന് പുറകെയാണ് ലോകം മുഴുവൻ. 2026-ലെ ഏറ്റവും ലാഭകരമായ ചലച്ചിത്രമായി മാറിയേക്കാവുന്ന 'ഒബ്സെഷൻ' (Obsession). 26 വയസുകാരനായ മുൻ യൂട്യൂബർ ആണ് പടം സംവിധാനം ചെയ്തതെന്നാണ് ഇതിലെ മറ്റൊരു കൗതുകം.
വെറും 10 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൈക്കോളജിക്കൽ ഹൊറർ വിഭാഗത്തിൽ പെടുന്ന ചിത്രം നിലവിൽ ആഗോളതലത്തിൽ 1400 കോടിയിലധികം രൂപ വാരിക്കൂട്ടി. കറി പാർക്കർ എന്ന യുവാവ് സംവിധാനം ചെയ്ത ചിത്രം ഒരു മ്യൂസിക് ഷോപ്പ് ജീവനക്കാരൻ വാങ്ങുന്ന അമാനുഷിക ശക്തിയുള്ള ഒരു പാവയും അതിനെ തുടർന്നുണ്ടാകുന്ന ഭയപ്പെടുത്തുന്ന സംഭവങ്ങളുമാണ് പ്രമേയമാക്കുന്നത്.
ഒരു യൂട്യൂബർ ആയിട്ടാണ് കറി ബാർക്കർ തന്റെ കരിയർ ആരംഭിച്ചതും കോമഡി സ്കെച്ചുകൾ ഉണ്ടാക്കിയതും. ലവ്ബഗ് എന്ന ജനപ്രിയ യൂട്യൂബ് ചാനലിലൂടെയുള്ള വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ വൈകാതെ തന്നെ വലിയ ശ്രദ്ധ ലഭിക്കാൻ തുടങ്ങി, കൂടാതെ 'ഡേവ്' (Dave), 'ഇറ്റ്സ് ഓൾവേയ്സ് സണ്ണി ഇൻ ഫിലഡൽഫിയ' (It’s Always Sunny in Philadelphia) ഉൾപ്പെടെയുള്ള വേഷങ്ങളും ലഭിച്ചു.
യൂട്യൂബിലെ സ്വീകാര്യതയ്ക്ക് പിന്നാലെ, ബാർക്കർ 2023-ൽ 'ദി ചെയർ' (The Chair) എന്ന ഹൊറർ ഹ്രസ്വചിത്രം സംവിധാനം ചെയ്തു. ടീ ഷോ പ്രൊഡക്ഷൻസിന്റെ (Tea Shop Productions) ഭാഗമായി നിർമാതാവ് ജെയിംസ് ഹാരിസ് അദ്ദേഹത്തെ സമീപിച്ചതോടെയാണ് 'ഒബ്സെഷൻ' (Obsession) എന്ന സിനിമ യാഥാർത്ഥ്യമാകുന്നത്.വെറും ഒമ്പത് ദിവസങ്ങൾ കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ഒബ്സെഷൻ എന്ന ചിത്രത്തിന്റെ സംവിധാനത്തിന് പുറമെ ഇതിന്റെ തിരക്കഥ രചിച്ചതും ചിത്രസംയോജനം നിർവ്വഹിച്ചതും കറി പാർക്കർ തന്നെയാണ്. 2025 സെപ്റ്റംബർ 5 ന് ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം ആദ്യമായി പ്രദർശിപ്പിച്ചത്. തുടർന്ന് മെയ് 15 ന് യുണൈറ്റഡ് സ്റ്റേറ്റ്സിൽ റിലീസ് ചെയ്തു.
മൈക്കൽ ജോൺസ്റ്റൺ ബാരൺ ‘ബെയർ’ ബെയ്‌ലിയായും, ഇൻഡെ നവാരെറ്റെ നിക്കി ഫ്രീമാനായും, കൂപ്പർ ടോംലിൻസൺ ഇയാനായും, മേഗൻ ലോലെസ് സാറാ ഹാർപ്പറായും, ആൻഡി റിക്ടർ കാർട്ടർ ഹാർപ്പറായും, ഹേലി ഫിറ്റ്‌സ്‌ഗെറാൾഡ് വയോളയായും, ഡാരിൻ ടൂണ്ടർ ഹാരിയായും, ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
മെയ് 29-ന് ഇന്ത്യയിൽ റിലീസ് ചെയ്ത ചിത്രം ആദ്യ ആഴ്ചയിൽ തന്നെ 9.3 കോടി രൂപയാണ് സ്വന്തമാക്കിയത്. 'ഒബ്സെഷൻ' ഇന്ത്യയിൽ നിന്ന് മാത്രം അന്ന് സ്വന്തമാക്കിയത് 2 കോടി രൂപയാണ്. ചിത്രത്തിന് 'എ' സർട്ടിഫിക്കറ്റ് നൽകിയിട്ടും ഇന്ത്യൻ സെൻസർ ബോർഡ് (CBFC) ചിത്രത്തിലെ സുപ്രധാനമായ 38 സെക്കൻഡുകൾ വെട്ടിമാറ്റി. ക്രൂരമായ അക്രമ രംഗങ്ങളും ലൈംഗിക ദൃശ്യങ്ങളും ഉൾപ്പെടെയാണ് സെൻസർ ബോർഡ് ഒഴിവാക്കിയത്.
'ഒബ്സെഷൻ' ഇതിനകം ലോകമെമ്പാടുനിന്നുമായി 150 മില്യൺ ഡോളറിലധികം (1400 കോടിയിലധികം രൂപ) കളക്ഷൻ നേടിക്കഴിഞ്ഞു. ചിത്രം പതിനായിരത്തിലധികം ശതമാനം ലാഭമാണ് ഉണ്ടാക്കിയിരിക്കുന്നത്. പിങ്ക്‌വില്ലയുടെ റിപ്പോർട്ട് പ്രകാരം, ജൂൺ 2ന് പ്രീമിയം വീഡിയോ ഓൺ ഡിമാൻഡ് (PVOD) വഴി Obsession അതിന്റെ ഡിജിറ്റൽ പ്രദർശനം ആരംഭിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഡിജിറ്റൽ പതിപ്പ് സെൻസർ ചെയ്യപ്പെടാതെയിരിക്കുമെന്നും പിന്നീട് നെറ്റ്ഫ്ലിക്സിൽ എത്തുന്നതിനുമുമ്പ് പീക്കോക്കിൽ സ്ട്രീം ചെയ്തേക്കാമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Adjust Story Font
16
