വാഹനം ഓടിക്കുന്നതിനിടെ ബോധരഹിതയായി യുവതി; ഇടപെട്ട് 12 വയസുകാരൻ, കയ്യടിച്ച് സോഷ്യൽ മീഡിയ
97 കിലോമീറ്റർ വേഗതയിലാണ് വാഹനം കുതിച്ചത്

തന്റെ മാതാവിനെയും സുഹൃത്തുകളെയും രക്ഷിച്ച് കയ്യടി നേടിയിരിക്കുകയാണ് ഒരു 12 വയസുകാരൻ സാക് ഹോവൽസ്. വെയിൽസിലെ എബ്ബ് വെയ്ലിൽ നിന്നുള്ള നിക്കോള ക്രമ്പ് (37) തന്റെ കുട്ടിയുമായി ക്രിസ്മസ് മാർക്കറ്റിലേക്ക് കാറിൽ പോകെയാണ് അസുഖം പിടിപെട്ട് ബോധം നഷ്ടപ്പെട്ടത്. വഴിയിൽ ഒരു മക്ഡൊണാൾഡ്സ് വാങ്ങാൻ പദ്ധതിയിട്ടിരുന്നതായാണ് ക്രമ്പ് പറയുന്നത്. എന്നാൽ ഇതിനിടെ പെട്ടെന്ന് ശരീരത്തിൽ ചൂട് അനുഭവപ്പെടാൻ തുടങ്ങി. കാർ സുരക്ഷിതമായി തിരിച്ചുവിടാനും ഓഫ് ചെയ്യാനും കഴിയുന്നതിന് മുമ്പ് തന്നെ സ്ത്രീ ബോധരഹിതയായി വീണു.
കാർ ഒരു ഡ്യുവൽ കാരിയേജ്‌വേയുടെ ഇടതുവശത്തുള്ള ലെയ്നിൽ ആയിരിക്കുമ്പോൾ അവരുടെ കാൽ ആക്സിലറേറ്ററിൽ അമർന്നു, വാഹനം ഏകദേശം 97 കിലോമീറ്റർ വേഗതയിൽ കുതിക്കാൻ തുടങ്ങി. എന്നാൽ ഇതിൽ പരിഭ്രാന്തനാവാത്തകുട്ടി വാഹനം പുൽമേടിലേക്ക് ഒതുക്കി അധികാരികളെ വിളിക്കുകയായിരുന്നു.
തന്റെ കാറിൽ ഒരു സ്റ്റോപ്പ്-സ്റ്റാർട്ട് ബട്ടൺ അവൻ എഞ്ചിൻ ഓഫ് ചെയ്തായി മാതാവ് പറഞ്ഞു. പൊലീസിന് സാറ്റ്നാവ് ആവശ്യമായി വന്നപ്പോൾ അവർക്ക് വഴിയൊരുക്കാൻ അവൻ അത് വീണ്ടും ഓൺ ചെയ്തു. വളരെ പെട്ടെന്ന് ചിന്തിച്ചതാണിത്, അത് അവിശ്വസനീയമാണെന്നും കുട്ടിയുടെ അമ്മ പ്രതികരിച്ചു. നിക്കോള ക്രമ്പിന് രക്തസമ്മർദ്ദം കുറവാണെന്ന് പിന്നീട് കണ്ടെത്തി.
Adjust Story Font
16

