Quantcast

കളക്ഷനില്‍ 'റയീസ്' മുന്നില്‍; ഒട്ടും പിന്നിലല്ലാതെ 'കാബിലും'

MediaOne Logo

Trainee

  • Published:

    26 May 2017 10:54 PM IST

കളക്ഷനില്‍ റയീസ് മുന്നില്‍; ഒട്ടും പിന്നിലല്ലാതെ കാബിലും
X

കളക്ഷനില്‍ 'റയീസ്' മുന്നില്‍; ഒട്ടും പിന്നിലല്ലാതെ 'കാബിലും'

കേരളത്തിലെ തിയറ്ററുകളില്‍ റയീസിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്

തിയറ്റര്‍ കളക്ഷനുകളില്‍ റയീസും കാബിലും തമ്മിലുള്ള മത്സരം തുടരുന്നു. ഇരു ചിത്രങ്ങളും റിലീസ് ചെയ്ത് ഒരു ദിനം പിന്നിടുമ്പോള്‍ കളക്ഷനില്‍ ഷാരൂഖ് ചിത്രം റയീസാണ് മുന്നില്‍. എന്നാല്‍ കാബിലും മോശമല്ലാത്ത കളക്ഷന്‍ നേടി. കേരളത്തിലെ തിയറ്ററുകളില്‍ റയീസിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്

ബോളിവുഡില്‍ മാത്രമല്ല കേരളത്തിലെ തിയേറ്ററുകളിലും ഷാരൂഖ് ഖാന്റെ റയീസിന് ലഭിച്ചത് വന്‍ സ്വീകാര്യതയാണ്. മള്‍ട്ടിപ്ലക്സ് തിയറ്ററുകളില്‍ ഉള്‍പ്പെടെ വന്‍ തിരക്കാണ് ചിത്രത്തിന്. രഞ്ജി പണിക്കര്‍ എന്‍റര്‍ടെയ്മെന്റാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.

റിലീസ് കേന്ദ്രങ്ങളില്‍ നിന്ന് റയീസ് ആദ്യ ദിനം നേടിയത് 20.42 കോടി രൂപയാണ്. അതേ സമയം ഹൃതിക് റോഷന്റെ കാബിലിനും തിരക്കുണ്ട്. റിലീസ് ദിനം കാബില്‍ നേടിയത് 10.43 കോടിയാണ്. ഹൃതികിന്റെ ഒരു ചിത്രം റിലീസ് ദിനം ഇത്ര കളക്ഷന്‍ നേടുന്നത് ആദ്യമാണ്. റിപ്പബ്ലിക് ദിന കളക്ഷന്‍ കണക്കുകള്‍ കൂടി വന്നാല്‍ ഇരു ചിത്രങ്ങളുടയും തിയറ്റര്‍ വരുമാനം ഇതിലും കൂടും.

Next Story