മലയാള സിനിമ പ്രദര്‍ശിപ്പിക്കാത്ത തീയറ്ററുകള്‍ അടച്ചുപൂട്ടണം: അടൂര്‍

മലയാള സിനിമ പ്രദര്‍ശിപ്പിക്കാത്ത തീയറ്ററുകള്‍ അടച്ചുപൂട്ടണം: അടൂര്‍
അടൂര്‍ കമ്മിറ്റി ശിപാര്‍ശകള്‍ സര്‍ക്കാര്‍ അവഗണിച്ചു
മലയാള സിനിമ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകാത്ത തീയറ്ററുകളുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. തീയറ്റര്‍ ഉടമകളുടെ പിടിവാശിയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. താന്‍ അധ്യക്ഷനായ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ നടപ്പാക്കിയിരുന്നെങ്കില്‍ ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയുമായിരുന്നെന്നും അടൂര്‍ അഭിപ്രായപ്പെട്ടു.
തീയറ്റര്‍ ഉടമകളുടെ പിടിവാശിയും അഹങ്കാരവുമാണ് ഇപ്പോഴത്തെ സിനിമാ സമരത്തിന് കാരണമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ കുറ്റപ്പെടുത്തി. തീയറ്ററുകളുടെ പ്രദര്‍ശന സമയത്തില്‍ 70 ശതമാനം മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ നിയമം കൊണ്ടുവരണം. ഇതിന് തയ്യാറാകാത്ത തീയറ്ററുകളുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് അടൂര്‍ ആവശ്യപ്പെട്ടു.
താന്‍ അധ്യക്ഷനായ കമ്മിറ്റി സിനിമാ സംഘടനകള്‍ തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ സിനിമാ റഗുലേറ്ററി അതോറിറ്റി രൂപീകരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് സര്‍ക്കാര്‍ അവഗണിച്ചു. ഈ ശിപാര്‍ശ നടപ്പാക്കിയിരുന്നെങ്കില്‍ പ്രശ്നം രൂക്ഷമാകില്ലായിരുന്നു. സിനിമാ വ്യവസായം തകരാതിരിക്കാന്‍ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ഇടപെടണമെന്നും അടൂര്‍ ഗോപാലൃഷ്ണന്‍ ആവശ്യപ്പെട്ടു.
Adjust Story Font
16

