ഐഎഫ്എഫ്‌കെയുടെ അഞ്ചാം ദിവസവും വന്‍ പ്രേക്ഷക പങ്കാളിത്തം

ഐഎഫ്എഫ്‌കെയുടെ അഞ്ചാം ദിവസവും വന്‍ പ്രേക്ഷക പങ്കാളിത്തം
ചൈനീസ് ചിത്രം നൈഫ് ഇന്‍ ദി ക്ലിയര്‍ വാട്ടര്‍, മലയാളി ഡോ ബിജുവിന്റെ കാട് പൂക്കുന്ന നേരം എന്നിവയാണ് മത്സരവിഭാഗത്തില്‍ രാവിലെ പ്രദര്‍ശിപ്പിച്ചത്
കേരള രാജ്യാന്തര ചലച്ചിത്ര മേള അഞ്ചാം ദിവസത്തിലും വന്‍ പ്രേക്ഷക പങ്കാളിത്തം. മത്സരവിഭാഗത്തില്‍ മൂന്ന് പുതിയ ചിത്രങ്ങള്‍ കൂടി ഇന്ന് പ്രദര്‍ശിപ്പിച്ചു
ചൈനീസ് ചിത്രം നൈഫ് ഇന്‍ ദി ക്ലിയര്‍ വാട്ടര്‍, മലയാളി ഡോ ബിജുവിന്റെ കാട് പൂക്കുന്ന നേരം എന്നിവയാണ് മത്സരവിഭാഗത്തില്‍ രാവിലെ പ്രദര്‍ശിപ്പിച്ചത്. 11.30ക്ക് നിശ്ചയിച്ചിരുന്ന കാട് പൂക്കുന്ന നേരം കാണാന്‍ രണ്ട് മണിക്കൂര്‍ മുന്‍പ് തന്നെ പ്രതിനിധികള്‍ ക്യൂവില്‍ ഇടം പിടിച്ചു. മത്സരവിഭാഗത്തിലെ ചൈനീസ് ചിത്രം സോള്‍ ഓണ്‍ എ സ്ട്രിങ് ഉച്ചക്ക് ശേഷം പ്രദര്‍ശിപ്പിച്ചു. തിബറ്റന്‍ നാടോടി യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.
ഓര്‍മ്മച്ചിത്രം വിഭാഗത്തില്‍ വിഖ്യാത ഇറാനിയന്‍ സംവിധായകന്‍ അബ്ബാസ് കിരോസ്തമിയുടെ ഷിറിന്‍, ടേക് മൈ ഹോം, ദ വിന്‍ഡ് വില്‍ കാരി അസ് എന്നീ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തി നടി കല്‍പനയുടെ ഓര്‍മ്മയില്‍ തനിച്ചല്ല ഞാന്‍ എന്ന ചിത്രവും പ്രദര്‍ശിപ്പിച്ചു.
Adjust Story Font
16

