Quantcast

ഭീമന്‍ രഘു ആലപിച്ച അയ്യപ്പഭക്തിഗാനങ്ങളുടെ സിഡി പ്രകാശനം ചെയ്തു

MediaOne Logo

Subin

  • Published:

    1 July 2017 11:33 PM IST

ഭീമന്‍ രഘു ആലപിച്ച അയ്യപ്പഭക്തിഗാനങ്ങളുടെ സിഡി പ്രകാശനം ചെയ്തു
X

ഭീമന്‍ രഘു ആലപിച്ച അയ്യപ്പഭക്തിഗാനങ്ങളുടെ സിഡി പ്രകാശനം ചെയ്തു

തന്ത്രി കണ്ഠരര് രാജീവരും മേല്‍ശാന്തി തെക്കുംപറമ്പത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും ചേര്‍ന്നാണ് പ്രകാശനം നിര്‍വഹിച്ചത്.

നടന്‍ ഭീമന്‍ രഘു ആലപിച്ച അയ്യപ്പഭക്തിഗാനങ്ങളുടെ സിഡി പ്രകാശനം ചെയ്തു. സന്നിധാനത്ത് ശ്രീകോവിലിനു മുന്‍പിലായിരുന്നു ചടങ്ങ്. തന്ത്രി കണ്ഠരര് രാജീവരും മേല്‍ശാന്തി തെക്കുംപറമ്പത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും ചേര്‍ന്നാണ് പ്രകാശനം നിര്‍വഹിച്ചത്.

ഏഴുഗാനങ്ങളാണ് സിഡിയില്‍ ഉള്ളത്. പതിനെട്ടാം പടിയെ വിശേഷിപ്പിയ്ക്കുന്ന ഗാനവും ഇതില്‍ ഉള്‍പ്പെടുന്നു. ഏറെ കാലത്തെ ചര്‍ച്ചകളും പരിശ്രമവുമാണ് പെന്നയ്യപ്പാ എന്ന സിഡിയിലൂടെ ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുള്ളത്.

വല്ലപ്പോഴും ചില വേദികളില്‍ മാത്രം പാടി പരിചയമുള്ള ഭീമന്‍ രഘുവിന് ഇത് പുതിയ അനുഭവമാണ്. സിനിമയില്‍ പാടാന്‍, അവസരം ലഭിച്ചാലോ എന്ന ചോദ്യത്തിന്, സിനിമാ സ്‌റ്റൈലില്‍ ഉത്തരം.

ഭീമന്‍ രഘുവിന്റെ ബന്ധുവും ബംഗളൂരു സ്വദേശിയുമായ ഡോ. പി. അനില്‍കുമാറാണ് ഗാനങ്ങള്‍ രചിച്ചത്. വിജയ് കരുണ്‍ സംഗീതം നല്‍കി. ഭീമന്‍ രഘുവിനൊപ്പം അപര്‍ണ വിജയും ഗാനം ആലപിച്ചിട്ടുണ്ട്. അജയ് തിലകാണ് ഓര്‍ക്കസ്‌ട്രേഷന്‍.

Next Story