മുന്തിരിവള്ളികള്‍ തളിര്‍ക്കുന്നതു കാണാന്‍ അണിയറ പ്രവര്‍ത്തകരുമെത്തി

മുന്തിരിവള്ളികള്‍ തളിര്‍ക്കുന്നതു കാണാന്‍ അണിയറ പ്രവര്‍ത്തകരുമെത്തി
ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കാണാന്‍ അണിയറ പ്രവര്‍ത്തകരും എറണാകുളം പത്മ തീയറ്ററിലെത്തിയിരുന്നു.
മോഹന്‍ലാല്‍ നായകനായ പുതിയ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തീയറ്ററുകളിലെത്തി. ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രം ഏറെ ആവേശത്തോടെയാണ് ലാല്‍ ആരാധകര്‍ സ്വീകരിച്ചത്. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കാണാന്‍ അണിയറ പ്രവര്‍ത്തകരും എറണാകുളം പത്മ തീയറ്ററിലെത്തിയിരുന്നു.
പുലിമുരുകന്റെ റെക്കോര്‍ഡ് വിജയത്തിന് ശേഷമെത്തുന്ന മോഹന്‍ലാല്‍ ചിത്രത്തിന് മികച്ച ആവേശോജ്ജ്വലമായ സ്വീകരണമാണ് കേരളത്തിലെ തീയറ്ററുകളില്‍ നിന്ന് ലഭിച്ചത്. പാലഭിഷേകവും ആര്‍പ്പുവിളികളും ചെണ്ടമേളവുമായി ആരാധകര്‍ തീയറ്ററുകള്‍ക്ക് മുന്നിലെത്തി. സംവിധായകന്‍ ജിബു ജേക്കബും അണിയറ പ്രവര്‍ത്തകരും ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കാണാന്‍ എറണാകുളം പത്മ തീയറ്ററിലെത്തിയിരുന്നു. പ്രേക്ഷകര്‍ ചിത്രം സ്വീകരിക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു സംവിധായകനും അണിയറ പ്രവര്‍ത്തകരും. മോഹന്‍ലാല്‍ കുടുംബ നായകന്റെ റോളിലേക്ക് തിരിച്ചെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
Adjust Story Font
16

