എബിയുടെ ചിത്രീകരണവും റിലീസും തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി കോടതി തള്ളി

എബിയുടെ ചിത്രീകരണവും റിലീസും തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി കോടതി തള്ളി
നല്‍കിയ രണ്ടു സിനിമകളുടെയും തിരക്കഥകള്‍ തമ്മില്‍ സാമ്യമില്ലെന്ന് നിരീക്ഷിച്ചാണ് കോടതി ഹരജി തള്ളിയത്.
വിനീത് ശ്രീനിവാസന്‍ നായകനായ എബിയുടെ ചിത്രീകരണവും റിലീസും തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി എറണാകുളം മുന്‍സിഫ് കോടതി തള്ളി. പൃഥ്വിരാജ് ചിത്രം വിമാനത്തിന്റെ സംവിധായകന്‍ പ്രദീപ് എം. നായരാണ് ഹരജി നല്‍കിയത്. നല്‍കിയ രണ്ടു സിനിമകളുടെയും തിരക്കഥകള്‍ തമ്മില്‍ സാമ്യമില്ലെന്ന് നിരീക്ഷിച്ചാണ് കോടതി ഹരജി തള്ളിയത്.
സ്വന്തമായി വിമാനം നിര്‍മിച്ച് പറപ്പിച്ച ശാശീരിക വൈകല്യമുള്ള സജി തോമസ് എന്നയാളുടെ ജീവിതം അടിസ്ഥാനമാക്കിയാണ് പൃഥ്വിരാജ് നായകനായ വിമാനം നിര്‍മിക്കുന്നത്. ഇതേ കഥ തന്നെയാണ് എബി പറയുന്നതെന്ന് ആരോപിച്ചാണ് വിമാനത്തിന്റെ സംവിധായകന്‍ പ്രദീപ് കോടതിയെ സമീപിച്ചത്. എന്നാല്‍ രണ്ടു ചിത്രങ്ങളുടെയും തിരക്കഥ വായിച്ചശേഷം സാമ്യമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി ഹരജി തള്ളിയത്.
എബിയുടെ തടസ്സങ്ങളെല്ലാം മാറിയെന്നും എബിക്ക് ഇനി പറക്കാമെന്നും സംവിധായകന്‍ ശ്രീകാന്ത് മുരളി അറിയിച്ചു. കോടതി വിധിയുടെ പൂര്‍ണരൂപം തിങ്കളാഴ്ച്ചയെ ലഭിക്കൂ എന്നും വിധപകര്‍പ്പ് ലഭിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും സാധിക്കുകയുള്ളുവെന്നും ശ്രീകാന്ത് പറഞ്ഞു. എബിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സന്തോഷ് ഏച്ചിക്കാനവും വിമാനത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രദീപ് എം നായരുമാണ്. എബിയുടെ ചിത്രീകരണം പൂര്‍ത്തിയായി ഡബ്ബിംഗ് ജോലികള്‍ നടന്നു കൊണ്ടിരിക്കുമ്പോഴാണ് പ്രദീപ് എം. നായരും പൃഥ്വിരാജും ചേര്‍ന്ന് വിമാനം എന്ന ചിത്രം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ എബിയുടെ ട്രെയിലര്‍ മികച്ച പ്രതികരണം സ്വന്തമാക്കിയിരുന്നു.
സ്വപ്‌നങ്ങള്‍ക്ക് ചിറകുവെച്ച് പറക്കാന്‍ ആഗ്രഹിക്കുന്ന ചെറുപ്പക്കാരന്റെ കഥയാണ് എബി. വിനീത്, മറീന, അജു വര്‍ഗീസ് തുടങ്ങിയവരാണ് എബിയുടെ അഭിനേതാക്കള്‍. എബിയുടെ റിലീസ് തിയ്യതി തീരുമാനിച്ചിട്ടില്ല.
Adjust Story Font
16

