Quantcast

എ ക്ലാസ് തീയറ്ററുകളെ ഒഴിവാക്കി സിനിമ റിലീസ് ചെയ്യും

MediaOne Logo

Alwyn K Jose

  • Published:

    4 Aug 2017 4:45 PM IST

എ ക്ലാസ് തീയറ്ററുകളെ ഒഴിവാക്കി സിനിമ റിലീസ് ചെയ്യും
X

എ ക്ലാസ് തീയറ്ററുകളെ ഒഴിവാക്കി സിനിമ റിലീസ് ചെയ്യും

19 മുതല്‍ മലയാള ചിത്രങ്ങള്‍ റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കളും വിതരണക്കാരും അറിയിച്ചു.

എ ക്ലാസ് തീയറ്ററുകളെ ഒഴിവാക്കി സിനിമ റിലീസ് ചെയ്യാന്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനം. 19 മുതല്‍ മലയാള ചിത്രങ്ങള്‍ റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കളും വിതരണക്കാരും അറിയിച്ചു. വിജയ് ചിത്രം ഭൈരവ ആദ്യം റിലീസ് ചെയ്യും, 200 കേന്ദ്രങ്ങളിലാണ് റിലീസ്. ഇതരഭാഷാ ചിത്രങ്ങള്‍ നിലവിലെ ലാഭവിഹിതം അനുസരിച്ച് പ്രദര്‍ശിപ്പിക്കാമെന്നാണ് ഫെഡറേഷന്‍ നിലപാടെന്നും മലയാളചിത്രങ്ങളോട് മാത്രമാണ് ഈ വിവേചനം കാണിക്കുന്നതെന്നും നിര്‍മാതാക്കളും വിതരണക്കാരും പറഞ്ഞു. നിര്‍മാതാക്കളും വിതരണക്കാരും ചേര്‍ന്നുള്ള കമ്മിറ്റിയാണ് ഇനി റിലീസ് കാര്യങ്ങള്‍ തീരുമാനിക്കുക.

Next Story