സിനിമാ തര്‍ക്കം പരിഹരിച്ചു: പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് ദിലീപും ലിബര്‍ട്ടി ബഷീറും

സിനിമാ തര്‍ക്കം പരിഹരിച്ചു: പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് ദിലീപും ലിബര്‍ട്ടി ബഷീറും
ലിബര്‍ട്ടി ബഷീറിന്റെ നേത്യത്വത്തിലുള്ള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന് റിലീസിങ്ങ് ചിത്രങ്ങള്‍ നല്‍കാന്‍ തീരുമാനം...
ലിബര്‍ട്ടി ബഷീറിന്റെ നേത്യത്വത്തിലുള്ള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന് റിലീസിങ്ങ് ചിത്രങ്ങള്‍ നല്‍കാന്‍ തീരുമാനം.സാംസ്‌ക്കാരിക മന്ത്രി എകെ ബാലന്‍ വിളിച്ച് ചേര്‍ത്ത സിനിമാ സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തര്‍ക്കങ്ങള്‍ പരിഹരിച്ചത്. കേരളാ സ്‌റ്റേറ്റ് ഫിലിം റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കുന്നതിന് മുന്നോടിയായി കരട് തയ്യാറാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
സിനിമാ മേഖലയിലെ പ്രശ്‌നങ്ങളും പരിഷ്‌ക്കാരങ്ങളും ചര്‍ച്ച ചെയ്യാന്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് ലിബര്‍ട്ടി ബഷീര്‍ ദിലീപ് തര്‍ക്കത്തിന് നാടകീയ പരിഹാരം ഉണ്ടായത്. കേരളാ സ്‌റ്റേറ്റ് ഫിലിം റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കണമെന്ന അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായി കരട് തയ്യാറാക്കാന്‍ സാംസ്‌ക്കാരിക നിയമം സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.
മുഴുവന്‍ തീയറ്ററികളിലും ഇ ടിക്കറ്റിംങ് നടപ്പാക്കാനും തീരുമാനമായി
Adjust Story Font
16

