'സിനിമ സമരം ലിബർട്ടി ബഷീറിന്റെ പിടിവാശി'

'സിനിമ സമരം ലിബർട്ടി ബഷീറിന്റെ പിടിവാശി'
സിനിമാ മേഖലയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ ഒറ്റപ്പെടുന്നു.
സിനിമാ മേഖലയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ ഒറ്റപ്പെടുന്നു. സമരം അനാവശ്യമാണെന്ന് സിനി എക്സിബിറ്റേഴ്സ് അസോസിയേഷനും ചര്‍ച്ചക്ക് തയ്യാറാകണമെന്ന് ഫെഫ്കയും ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ മുഖ്യമന്ത്രിയെ കണ്ടു.
നിലവിലെ തർക്കം അനാവശ്യമാണെന്നും തിയേറ്റർ വിഹിതത്തിന്റെ കാര്യത്തിൽ നേരത്തെയുള്ള കരാർ അനുസരിച്ച് 80 തിയേറ്ററുകളിൽ പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കാൻ തയ്യാറാണ്. തർക്കം പരിഹരിക്കാത്തത് ലിബർട്ടി ബഷീറിന്റെ അനാവശ്യ പിടിവാശി മൂലമാണെന്നും സിനി എക്സിബിറ്റേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനായി ചേര്‍ന്ന ഫെഫ്ക ജനറല്‍ ബോഡി യോഗത്തിലും സിനിമാ പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യമുയര്‍ന്നു. തര്‍ക്കം പരിഹരിക്കുന്നതിന്റെ ഭാഗമായി എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. നിര്‍മാതാക്കളുമായി സമവായത്തിലെത്തിയില്ലെങ്കില്‍ തിയേറ്ററുകള്‍ അടച്ചിടുന്നതുള്‍പ്പെടെയുള്ള നടപടികളെടുക്കാനാണ് തിയേറ്റര്‍ ഉടമകളുടെ തീരുമാനം. അതേ സമയം മലയാള ചിത്രങ്ങളെ തഴഞ്ഞ് അന്യഭാഷാ ചിത്രങ്ങള്‍ റിലീസ് ചെയ്താല്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി.
Adjust Story Font
16

