Quantcast

ആ രാജകുമാരിയെത്തി: ദുല്‍ഖര്‍

MediaOne Logo

Sithara

  • Published:

    29 Sep 2017 1:15 PM GMT

ആ രാജകുമാരിയെത്തി: ദുല്‍ഖര്‍
X

ആ രാജകുമാരിയെത്തി: ദുല്‍ഖര്‍

യുവനടന്‍ ദുല്‍ഖര്‍ സല്‍മാന്‍ പിതാവായി. വലിയൊരു അനുഗ്രഹം ഞങ്ങള്‍ക്ക് ലഭിച്ചെന്ന് ദുല്‍ഖര്‍

യുവനടന്‍ ദുല്‍ഖര്‍ സല്‍മാന്‍ പിതാവായി. തനിക്ക് ഒരു രാജകുമാരിയെ ലഭിച്ചെന്ന് ദുല്‍ഖര്‍ ഫേസ് ബുക്കില്‍ കുറിച്ചു. ചെന്നൈയിലെ മദര്‍ഹുഡ് ആശുപത്രിയിലാണ് ഭാര്യ അമാല്‍ കുഞ്ഞിന് ജന്മം നല്‍കിയത്.

"ഒന്നിലേറെ കാരണങ്ങളാല്‍ ഇന്നെനിക്ക് മറക്കാനാകാത്ത ദിവസമാണ്. എന്‍റെ ജീവിതം എന്നെന്നേക്കുമായി മാറിമറിഞ്ഞിരിക്കുന്നു. സ്വര്‍ഗത്തില്‍ നിന്നും വലിയൊരു അനുഗ്രഹം ഞങ്ങള്‍ക്ക് ലഭിച്ചു. എന്‍റെ ഏറ്റവും വലിയ സ്വപ്നം സത്യമായിരിക്കുകയാണ്. എനിക്ക് എന്‍റെ രാജകുമാരിയെ ലഭിച്ചു" ദുല്‍ഖര്‍ ഫേസ് ബുക്കില്‍ കുറിച്ചു.

TAGS :

Next Story