പാകിസ്താനില്‍ ഇനി ഇന്ത്യന്‍ സിനിമകള്‍ക്ക് വിലക്കില്ല

പാകിസ്താനില്‍ ഇനി ഇന്ത്യന്‍ സിനിമകള്‍ക്ക് വിലക്കില്ല
പാക് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യന്‍ സിനിമകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രദര്‍ശന വിലക്ക് പാകിസ്താന്‍ പിന്‍വലിച്ചു. പാക് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞദിവസം ഇതുസംബന്ധിച്ച് തീരുമാനം എടുത്തെങ്കിലും ഇന്നാണ് മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്.
ചില നിബന്ധനകളോടെയാണ് പ്രദര്‍ശന വിലക്ക് പിന്‍വലിച്ചിരിക്കുന്നത്. ബോളിവുഡ് സിനിമകള്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നവര്‍ ഇതിന്റെ രേഖകള്‍ സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ച് അനുമതി വാങ്ങണമെന്ന് ഉത്തരവില്‍ പറയുന്നു. പാകിസ്താനില്‍ ബോളിവുഡ് ചിത്രങ്ങള്‍ക്ക് വന്‍ പ്രേക്ഷക സമൂഹമാണുള്ളത്. വിലക്ക് വന്നതോടെ തീയറ്ററുകള്‍ക്ക് വന്‍ നഷ്ടം സംഭവിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വിലക്ക് പിന്‍വലിക്കാന്‍ മന്ത്രാലയം നിര്‍ബന്ധിതമായത്. ഇന്ത്യയുമായി സംഘര്‍ഷം രൂക്ഷമായതോടെ കഴിഞ്ഞ ഒക്ടോബറിലാണ് പാകിസ്താനില്‍ ഇന്ത്യന്‍ സിനിമകള്‍ക്കു വിലക്കേര്‍പ്പെടുത്തിയത്.
Adjust Story Font
16

