Quantcast

സിനിമയിലെ പ്രമുഖര്‍ക്ക് ഗുണ്ടകളുമായി അടുത്ത ബന്ധമെന്ന് കൈതപ്രം

MediaOne Logo

Subin

  • Published:

    14 Nov 2017 12:36 AM IST

നടിയെ അക്രമിച്ച സംഭവത്തിനു പിന്നില്‍ എത്ര ഉന്നതരായാലും പിടികൂടണമെന്നും കൈതപ്രം ആവശ്യപ്പെട്ടു...

മലയാള സിനിമയിലെ ചില പ്രമുഖര്‍ക്ക് ഗുണ്ടകളുമായി അടുത്ത ബന്ധമുണ്ടെന്ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ഇത്തരക്കാരെ സിനിമയില്‍ നിന്നും അകറ്റിനിര്‍ത്താന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറാകണം. നടിയെ അക്രമിച്ച സംഭവത്തിനു പിന്നില്‍ എത്ര ഉന്നതരായാലും പിടികൂടണമെന്നും കൈതപ്രം ആവശ്യപ്പെട്ടു.

നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമ പ്രവര്‍ത്തകര്‍ കോഴിക്കോട് നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു കൈതപ്രം ദാമോദരന്‍ നമ്പൂതിരി. സിനിമാ രംഗത്തെ ചില പ്രമുഖര്‍ മറ്റുള്ളവരെ തകര്‍ക്കാന്‍ വേണ്ടി എന്തും ചെയ്യുന്നവരാണ്. ഇത്തരക്കാരെ മനസിലാക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നടി അക്രമിക്കപ്പെട്ട സംഭവം വളരെ മോശപ്പെട്ട രീതിയിലാണ് നവമാധ്യമങ്ങളടക്കം കൈകാര്യം ചെയ്തതെന്ന് സംവിധായകന് വിഎം വിനു കുറ്റപ്പെടുത്തി. ഈ സംഭവവും കുഴിച്ചുമൂടപ്പെടാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് നാരായണന്‍ നായര്‍, നിത്യാദാസ്, കെ അജിത, ദീദി ദാമോദരന്‍, കെപി സുധീര തുടങ്ങിയവര്‍ പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്തു.

Next Story