Quantcast

സിനിമാ പ്രതിസന്ധി തുടരുന്നു

MediaOne Logo

Sithara

  • Published:

    18 Nov 2017 6:05 AM IST

സിനിമാ പ്രതിസന്ധി തുടരുന്നു
X

സിനിമാ പ്രതിസന്ധി തുടരുന്നു

യേറ്റര്‍ വിഹിതത്തിന്‍റെ 50 ശതമാനം ആവശ്യപ്പെട്ട തിയേറ്റര്‍ ഉടമകള്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.

സിനിമാ മേഖലയിലെ പ്രതിസന്ധി തുടരുന്നു. തിയേറ്റര്‍ വിഹിതത്തിന്‍റെ 50 ശതമാനം ആവശ്യപ്പെട്ട തിയേറ്റര്‍ ഉടമകള്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. പ്രശ്ന പരിഹാരത്തിനായി സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിക്കട്ടെ എന്ന നിലപാടാണ് വിതരണക്കാര്‍ക്കുള്ളത്.

ടിക്കറ്റ് നിരക്കില്‍ നികുതി കഴിച്ചുള്ള 50 ശതമാനം റിലീസ് നടത്തുന്ന എ ക്ലാസ് തിയേറ്ററുകള്‍ക്ക് വേണമെന്ന ആവശ്യമാണ് തര്‍ക്കത്തിന്‍റെ തുടക്കം. സിനിമാ നിര്‍മാണത്തിന് വന്‍ തുക ആവശ്യമാണെന്നും റിലീസിന് മുന്‍പായി വലിയ തുക കൊടുക്കേണ്ടി വരുന്നുവെന്നതുമാണ് നിര്‍മാതാക്കളുടെ വാദം. ഇരു കൂട്ടരും നിരവധി തവണ ചര്‍ച്ച നടത്തിയിട്ടുണ്ടെങ്കിലും ഫലമുണ്ടായില്ല. നിലവില്‍ ക്രിസ്മസ്, പുതുവത്സര കാലത്തെ നഷ്ടം 20 കോടിയിലധികം വരും. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരു തീരുമാനത്തിലെത്തട്ടെ എന്ന നിലപാടാണ് നിര്‍മാതാക്കള്‍ക്കുള്ളത്.

നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന മലയാള സിനിമകള്‍ പിന്‍വലിച്ചതിനാല്‍ പകുതിയിലധികം ബി ക്ലാസ് തിയേറ്ററുകള്‍ അടച്ചിട്ടിരിക്കുകയാണ്. പുലിമുരുകന്‍, കട്ടപ്പനയിലെ ഋത്വിത് റോഷന്‍ എന്നീ സിനിമകളാണ് അവസാനമായി പിന്‍വലിച്ചത്. സിനി എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ അംഗങ്ങളുടെ തിയേറ്ററുകളില്‍ നിന്നാണ് സിനിമ പിന്‍വലിച്ചിരിക്കുന്നത്.

മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, ജോമോന്‍റെ സുവിശേഷം, എസ്ര, ഫുക്രി എന്നീ സിനിമകളാണ് തര്‍ക്കം മൂലം റിലീസ് ചെയ്യാന്‍ കഴിയാതെ പോയത്. അതേ സമയം ഇതര ഭാഷാ ചിത്രങ്ങളായ ദംഗലും കത്തിസണ്ടൈയും തിയേറ്ററുകളില്‍ നിന്ന് വലിയ കളക്ഷനാണ് നേടിക്കൊണ്ടിരിക്കുന്നത്.

Next Story