അഞ്ച് പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ കാംബോജി തിയറ്ററുകളിലേക്ക്

അഞ്ച് പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ കാംബോജി തിയറ്ററുകളിലേക്ക്
വിനീതും ലക്ഷ്മി ഗോപാലസ്വാമിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തത് വിനോദ് മങ്കരയാണ്
അഞ്ച് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ കാംബോജി വെള്ളിയാഴ്ച തീയറ്ററുകളിലെത്തും. വിനീതും ലക്ഷ്മി ഗോപാലസ്വാമിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തത് വിനോദ് മങ്കരയാണ്
മികച്ച ഗാനരചയിതാവ്, സംഗീത സംവിധായകന്‍, ഗായിക, നൃത്തസംവിധായകന്‍, ചമയം എന്നീ സംസ്ഥാന പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ കാംബോജി ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് തീയറ്ററുകളിലേക്ക് എത്തുന്നത്. കഥകളി കലാകാരനായ കുഞ്ഞുണ്ണിയും മോഹിനിയാട്ട നര്‍ത്തകിയായ ഉമ അന്തര്‍ജനവും തമ്മിലുള്ള പ്രണയമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. കുഞ്ഞുണ്ണിയായി വിനീതും ഉമയായി ലക്ഷ്മി ഗോപാലസ്വാമിയും വേഷമിടുന്നു.
1970ല്‍ മലബാറില്‍ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കി എടുത്ത ചിത്രമായ കാംബോജിയില്‍ പ്രണയവും നൃത്തവും സംഗീതവും കോര്‍ത്തിണക്കിയിരിക്കുന്നു. ഒഎന്‍വി കുറുപ്പാണ് ഗാനരചന. ഒഎന്‍വി അവസാനമായി പാട്ടെഴുതിയത് കാബോജിയ്ക്ക് വേണ്ടിയായിരുന്നു. എം ജയചന്ദ്രനാണ് സംഗീതം നല്‍കിയത്.
സോനാ നായര്‍, രചന നാരായണന്‍കുട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2010ല്‍ ജയചന്ദ്രന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത കരയിലേക്കൊരു കടല്‍ദൂരത്തിന് ശേഷം വിനോദ് മങ്കരയും ജയചന്ദ്രനും കൈകോര്‍ക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാംബോജിക്കുണ്ട്
Adjust Story Font
16

