Quantcast

ഷംസീറിനും ബിനീഷിനുമൊപ്പം തലശേരിയില്‍ സഖാവായി നിവിന്‍

MediaOne Logo

Alwyn

  • Published:

    23 Nov 2017 2:48 AM IST

ഷംസീറിനും ബിനീഷിനുമൊപ്പം തലശേരിയില്‍ സഖാവായി നിവിന്‍
X

ഷംസീറിനും ബിനീഷിനുമൊപ്പം തലശേരിയില്‍ സഖാവായി നിവിന്‍

യുവതാരം നിവിന്‍പോളിയെ നായകനാക്കി സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത സഖാവ് എന്ന ചിത്രത്തിന്റെ പ്രചരണത്തിന് തലശേരിയില്‍ നിന്നു തുടക്കം

യുവതാരം നിവിന്‍പോളിയെ നായകനാക്കി സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത സഖാവ് എന്ന ചിത്രത്തിന്റെ പ്രചരണത്തിന് തലശേരിയില്‍ നിന്നു തുടക്കം.

ടൊവീനോയുടെ ഒരു മെക്സിക്കന്‍ അപാരതക്ക് ശേഷം മറ്റൊരു ചുവപ്പന്‍ കഥാപാത്രമായാണ് നിവിന്റെ സഖാവ് എത്തുന്നത്. സഖാവ് കൃഷ്ണകുമാര്‍ എന്ന കഥാപാത്രത്തെയാണ് നിവിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തന്റെ ജീവിതവുമായി അഭേദ്യമായ ബന്ധമുള്ള കഥാപാത്രമാണിതെന്നാണ് നിവിന്‍ പോളി വിശേഷിപ്പിക്കുന്നത്. ഐശ്വര്യ രാജേഷ്, അപര്‍ണാ ഗോപിനാഥ്, ഗായത്രി സുരേഷ്, രണ്‍ജി പണിക്കര്‍, മണിയന്‍ പിള്ള രാജു, സുധീഷ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏപ്രില്‍ 15നാണ് ചിത്രത്തിന്റെ റിലീസ്.

ചിത്രത്തിന്റെ പ്രചരണാര്‍ഥം ചുവപ്പു കോട്ടയായ തലശേരിയില്‍ നിന്നു തന്നെ സഖാവിന്റെ റോഡ് ഷോ തുടങ്ങി. ചുവന്ന മുണ്ടുടുത്ത് എത്തിയ ബിനീഷ് കോടിയേരിക്കും എഎന്‍ ഷംസീര്‍ എംഎല്‍എക്കുമൊപ്പമാണ് നിവിന്‍ പ്രചരണം തുടങ്ങിവെച്ചത്. കാമ്പസ് രാഷ്ട്രീയം പശ്ചാത്തലമാക്കി തുടര്‍ച്ചയായി മലയാളത്തില്‍ എത്തുന്ന ചിത്രങ്ങളിലൊന്നാണ് സഖാവ്. ഒരു മെക്സിക്കന്‍ അപാരതക്ക് ശേഷം സഖാവ് എത്തുമ്പോള്‍, ഇതിനു പിന്നാലെ ദുല്‍ഖര്‍ നായകനായി ചുവപ്പിന്റെ രാഷ്ട്രീയം പറയുന്ന സിഐഎയും ഉടന്‍ തീയറ്ററുകളെ ചുവപ്പണിയിക്കാന്‍ വരും.

Next Story