വിപി സത്യന്റെ ജീവിതം പറയുന്ന ക്യാപ്റ്റന്‍റെ ചിത്രീകരണം ആരംഭിച്ചു

വിപി സത്യന്റെ ജീവിതം പറയുന്ന ക്യാപ്റ്റന്‍റെ ചിത്രീകരണം ആരംഭിച്ചു
ഒട്ടേറെ തയ്യാറെടുപ്പുകളോടെയാണ് ജയസൂര്യ വി പി സത്യന്റെ വേഷത്തിലെത്തുന്നത്. കഴിഞ്ഞ മൂന്ന് മാസമായി ഫുട്ബാള്‍ പരിശീലനവും ഇതിനായി നടത്തി...
മലയാളിയുടെ അഭിമാനമായിരുന്ന ഫുട്ബാള്‍ താരം വിപി സത്യന്റെ ജീവിത കഥ പറയുന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് തുടങ്ങി. ക്യാപ്റ്റന്‍ എന്ന് പേരിട്ട ചിത്രത്തില്‍ ജയസൂര്യയാണ് വി പി സത്യനായി വേഷമിടുന്നത്. മാധ്യമപ്രവര്‍ത്തകനായ പ്രജേഷ് സെന്നാണ് സംവിധായകന്‍.
ഇന്ത്യന്‍ ഫുട്ബാളിലെ എക്കാലത്തെയും മികച്ച കളിക്കാരനായിരുന്നു 'ടീമിന്റെ നായകന്‍ കൂടിയായിരുന്ന വി പി സത്യന്‍. സത്യന്റെ ജീവിതമാണ് ക്യാപ്റ്റന്‍ പറയുന്നത്. സത്യന്റെ അമ്മ നാരായണി തിരികൊളുത്തി പൂജ കര്‍മ്മം നിര്‍വഹിച്ചു. സംവിധായകന്‍ സിദ്ധിഖ് സ്വിച്ച് ഓണ്‍ ചെയ്തു.
ഒട്ടേറെ തയ്യാറെടുപ്പുകളോടെയാണ് ജയസൂര്യ വി പി സത്യന്റെ വേഷത്തിലെത്തുന്നത്. കഴിഞ്ഞ മൂന്ന് മാസമായി ഫുട്ബാള്‍ പരിശീലനവും ഇതിനായി നടത്തി. അനു സിതാരയാണ് ചിതത്തിലെ നായിക. 10 കോടി രൂപ ചെലവിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോഴിക്കോടിന് പുറമ മലപ്പുറം കൊല്‍ക്കത്ത എന്നിവിടങ്ങളിലായാണ് ചിത്രീകരണം.
Adjust Story Font
16

