മണ്‍റോതുരുത്ത് നാളെയെത്തും

മണ്‍റോതുരുത്ത് നാളെയെത്തും
ഇന്ദ്രന്‍സും ജേസന്‍ ചാക്കോയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം മണ്‍റോ തുരുത്ത് എന്ന ദ്വീപിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്നു
നവാഗതനായ മനു സോളമന്‍ സംവിധാനം ചെയ്ത മൺറോ തുരുത്താണ് വെള്ളിയാഴ്ച എത്തുന്ന ഏക മലയാളചിത്രം. ഇന്ദ്രന്‍സും ജേസന്‍ ചാക്കോയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം മണ്‍റോ തുരുത്ത് എന്ന ദ്വീപിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്നു
മൺറോ തുരുത്തിലെ വലിയ തറവാട്ടിൽ കാലം കഴിക്കുന്ന അപ്പൂപ്പനെ കാണാനെത്തുന്ന കൊച്ചുമകൻ കേശുവിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. അപ്പൂപ്പനും കൊച്ചുമകനും തമ്മില്‍ ഉടലെടുക്കുന്ന ആത്മബന്ധവും പിന്നീട് കൊച്ചുമകന്‍ അപ്പൂപ്പനൊരു പേടി സ്വപ്നവുമായി മാറുന്നതാണ് ചിത്രം. ഇന്ദ്രന്‍സിനും ഡോണ്‍ ചാക്കോക്കും ഒപ്പും അഭിജ, അലന്‍സിയര്‍, ലേ ലോപ്പസ്, അനില്‍ നെടുമങ്ങാട് എന്നിവരും വേഷമിടുന്നു.
പ്രതാപ് നായരാണ് ഛായഗ്രാഹകന്‍. മനോജ് കണ്ണോത്ത് എഡിറ്റിംഗും പ്രമോദ് തോമസാണ് ശബ്ദ സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. മികച്ച നവാഗത സംവിധായകനുള്ള അരവിന്ദന്‍ ദേശീയ പുരസ്കാരവും മികച്ച മലയാള ചിത്രത്തിനുള്ള ഈ വര്‍ഷത്തെ ജോണ്‍ എബ്രഹാം പുരസ്കാരവും മണ്‍റോ തുരുത്ത് നേടിയിരുന്നു.
Adjust Story Font
16

