Quantcast

മലയാള സിനിമ 'ക ബോഡിസ്കേപ്സി'ന് സെന്‍ട്രല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേറ്റ് നിഷേധിച്ചു

MediaOne Logo

Trainee

  • Published:

    25 March 2018 9:13 PM IST

മലയാള സിനിമ ക ബോഡിസ്കേപ്സിന് സെന്‍ട്രല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേറ്റ് നിഷേധിച്ചു
X

മലയാള സിനിമ 'ക ബോഡിസ്കേപ്സി'ന് സെന്‍ട്രല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേറ്റ് നിഷേധിച്ചു

സ്വവര്‍ഗാനുരാഗം പ്രമേയമായ 'ക ബോഡിസ്കേപ്സി'ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍(സിബിഎഫ്സി) സര്‍ട്ടിഫിക്കേറ്റ് നിഷേധിച്ചു. സിനിമയുടെ സംവിധായകന്‍ ജയന്‍ ചെറിയാനാണ് ഇതുസംബന്ധിച്ച സിബിഎഫ്സിയുടെ അറിയിപ്പ് തന്‍റെ ഫേസ്ബുക്ക് അക്കൌണ്ടിലൂടെ പങ്കുവെച്ചത്.

സ്വവര്‍ഗാനുരാഗം പ്രമേയമായ മലയാള സിനിമ 'ക ബോഡിസ്കേപ്സി'ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍(സിബിഎഫ്സി) സര്‍ട്ടിഫിക്കേറ്റ് നിഷേധിച്ചു. സിനിമയുടെ സംവിധായകന്‍ ജയന്‍ ചെറിയാനാണ് ഇതുസംബന്ധിച്ച സിബിഎഫ്സിയുടെ അറിയിപ്പ് തന്‍റെ ഫേസ്ബുക്ക് അക്കൌണ്ടിലൂടെ പങ്കുവെച്ചത്.

"സെക്കന്‍ഡ് റിവൈസിംങ് കമ്മിറ്റിയുടെ പരിശോധനയില്‍ സ്വവര്‍ഗ്ഗാനുരാഗത്തെയും സ്വവര്‍ഗ്ഗബന്ധങ്ങളെയും മഹത്വവത്കരിക്കുകയാണ് പ്രസ്തുത സിനിമ. പെയിന്‍റിംങുകളിലൂടെ ആണ്‍ശരീരത്തെ തുറന്നുകാണിക്കുന്ന സിനിമയില്‍ ഒരു മുസ്ലിം പെണ്‍കുട്ടി സ്വയംഭോഗം ചെയ്യുന്നതായും ചിത്രീകരിച്ചിരിക്കുന്നു. ഹിന്ദുമതത്തെ അസഭ്യമായ രീതിയിലാണ് ചിത്രം കൈകാര്യം ചെയ്തിരിക്കുന്നത്. ഇത് സമൂഹത്തില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കും." സര്‍ട്ടിഫിക്കേറ്റ് നിഷേധിച്ചുകൊണ്ട് നല്‍കിയ അറിയിപ്പില്‍ സിബിഎഫ്സി പറയുന്നു.

കഴിഞ്ഞ മാസം അലംകൃത ശ്രീവാസ്തവയുടെ 'ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ എന്ന സിനിമക്ക്' സിബിഎഫ്സി സര്‍ട്ടിഫിക്കേറ്റ് നിഷേധിച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.

Next Story