Quantcast

പത്മരാജന്റെ സംഭാവനകള്‍ പരിചയപ്പെടുത്തുന്ന പ്രദര്‍ശനം

MediaOne Logo

Subin

  • Published:

    26 March 2018 4:14 PM IST

പത്മരാജന്റെ സംഭാവനകള്‍ പരിചയപ്പെടുത്തുന്ന പ്രദര്‍ശനം
X

പത്മരാജന്റെ സംഭാവനകള്‍ പരിചയപ്പെടുത്തുന്ന പ്രദര്‍ശനം

മലയാളത്തിന് സിനിമയും കഥകളും സമ്മാനിച്ച ഗന്ധര്‍വ സാഹിത്യകാരന്‍ പത്മരാജനെക്കുറിച്ച് വേഗത്തിലറിയാന്‍ കഴിയുന്ന തരത്തിലാണ് പ്രദര്‍ശനം...

സിനിമാ സാഹിത്യരംഗത്തെ പത്മരാജന്റെ സംഭാവനകള്‍ പരിചയപ്പെടുത്തുന്ന പ്രദര്‍ശനം വ്യത്യസ്തമാകുന്നു. പത്മരാജനെന്ന പ്രതിഭയെ ഓര്‍ത്തെടുക്കാനുള്ളതായ് ഈ പ്രദര്‍ശനം മാറുകയാണ്. ലളിതകലാ അക്കാഡമിയുടെ ആലപ്പുഴ ആര്‍ട് ഗാലറിയിലാണ് പ്രദര്‍ശനം.

മലയാളത്തിന് സിനിമയും കഥകളും സമ്മാനിച്ച ഗന്ധര്‍വ സാഹിത്യകാരന്‍ പത്മരാജനെക്കുറിച്ച് വേഗത്തിലറിയാന്‍ കഴിയുന്ന തരത്തിലാണ് പ്രദര്‍ശനം. പത്മരാജന്റെ നായകന്‍മാര്‍, നായികമാര്‍, മലയാളത്തിലേക്ക് സംവിധായകന്‍ കണ്ടെത്തിയ താരങ്ങള്‍, പത്മരാജന്റെ സംവിധായകര്‍, കൃതികള്‍, അവാര്‍ഡുകള്‍ ഇങ്ങനെ ഒറ്റനോട്ടത്തില്‍ എല്ലാമറിയാനാവുന്നു. നക്ഷത്രങ്ങളേ കാവല്‍ എന്ന പത്മരാജന്റെ തന്നെ എഴുത്തിന്റെ നാമമാണ് പ്രദര്‍ശനത്തിനും.

പുതിയ തലമുറക്ക് വിവരം കൈമാറുന്ന പ്രദര്‍ശനത്തിന് കാഴ്ചക്കാരുടെ സാന്നിധ്യവും വര്‍ധിക്കുന്നു. പത്മരാജന്റെ വേര്‍പാടിന്റെ ഇരുപത്താറാമാണ്ടിന്റെ പശ്ചാത്തലത്തിനാണ് പ്രദര്‍ശനം. വരച്ചതും പകര്‍ത്തിയതുമായ ചിത്രങ്ങളുടെ പ്രദര്‍ശനങ്ങളുടെ കാലത്ത് അറിവ് പകര്‍ന്നു നല്‍കുന്ന ഒന്നായി പ്രദര്‍ശനം മാറുകയാണ്.

Next Story