Quantcast

സച്ചിന്റെ ബാല്യകാലം അവതരിപ്പിച്ച കുട്ടിക്കുറുമ്പന്‍

MediaOne Logo

Jaisy

  • Published:

    5 April 2018 7:36 PM IST

സച്ചിന്റെ ബാല്യകാലം അവതരിപ്പിച്ച കുട്ടിക്കുറുമ്പന്‍
X

സച്ചിന്റെ ബാല്യകാലം അവതരിപ്പിച്ച കുട്ടിക്കുറുമ്പന്‍

എട്ട് വയസുകാരനായ മികെയില്‍ ഗാന്ധിയാണ് സച്ചിന്റെ ബാല്യകാലം സിനിമയില്‍ അവതരിപ്പിച്ചത്.

സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ് കാണുമ്പോള്‍ മുഴുവന്‍ കണ്ണുകളും മനസുകളും സച്ചിനിലാണ് ഉടക്കുന്നെതങ്കിലും അതിനിടയില്‍ തിളക്കം ഒട്ടും കുറയാതെ മറ്റൊരു കുഞ്ഞുതാരം കൂടിയുണ്ടായിരുന്നു. കുഞ്ഞു സച്ചിനെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച കുട്ടി. ചുരുണ്ട മുടിയും നിഷ്ക്കളങ്കമായ ചിരിയും കണ്ടാല്‍ തനി സച്ചിന്‍ തന്നെ. അത്രക്ക് അപാരമായാരുന്നു കുഞ്ഞു സച്ചിന്റെ കാസ്റ്റിംഗ്. എട്ട് വയസുകാരനായ മികെയില്‍ ഗാന്ധിയാണ് സച്ചിന്റെ ബാല്യകാലം സിനിമയില്‍ അവതരിപ്പിച്ചത്.

മികെയിലിന്റെ ആദ്യ ചിത്രമൊന്നുമല്ല സച്ചിന്‍. 2016ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ സുപ്രീമിലും മികെയില്‍ വേഷമിട്ടിട്ടുണ്ട്. കൂടാതം നിരവധി സീരിയലുകളിലും. ഒരു കാസ്റ്റിംഗ് ഏജന്റെ മികെയിലിന് സച്ചിന്‍ ചിത്രത്തിലേക്കുള്ള ക്ഷണം ലഭിക്കുന്നത്. ഓഡിഷന് പോകുമ്പോഴൊന്നും തങ്ങള്‍ക്കൊരു പ്രതീക്ഷയുമില്ലായിരുന്നുവെന്ന് മികെയിലിന്റെ പിതാവ് യാസ്മിന്‍ പറഞ്ഞു. സ്ക്രീന്‍ ടെസ്റ്റ് കഴിഞ്ഞ ഒരാഴ്ചക്ക് ശേഷം ഒരു വര്‍ക്ക് ഷോപ്പില്‍ സംബന്ധിക്കണമെന്ന് പറഞ്ഞ് ഫോണ്‍ വന്നു. 300 കുട്ടികളില്‍ നിന്നുമാണ് ഞങ്ങളുടെ മകനെ തിരഞ്ഞെടുത്ത് യാസ്മിന്‍ കൂട്ടിച്ചേര്‍ത്തു.

ക്രിക്കറ്റിനെയും സച്ചിനെയും ഇഷ്ടപ്പെടുന്ന മികെയിലിന്റെ ഇഷ്ടതാരങ്ങള്‍ വിരാട് കോഹ്ലിയും ധോനിയും സുരേഷ് റെയ്നയുമാണ്. ഷൂട്ടിംഗിന് പോകുന്നതില്‍ എന്റെ അധ്യാപകര്‍ക്ക് വിരോധമില്ല, പക്ഷേ എനിക്ക് പഠിക്കാനാണ് ഇഷ്ടം. ജ്യോഗ്രഫിയാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള വിഷയം. അടുത്ത ആഴ്ച സ്കൂള്‍ തുറക്കും അപ്പോള്‍ പോകാന്‍ പറ്റുമൊ എന്നൊന്നും അറിയില്ല, എന്റെ ടീച്ചര്‍ ഭയങ്കര സ്ട്രിക്ട് ആണ് മികെയില്‍ പറഞ്ഞു.

ഡോക്യു ഡ്രാമാ വിഭാഗത്തില്‍ പെടുന്ന സച്ചിന്‍ എ ബില്യണ്‍ ഡ്രീംസ് 26നാണ് തിയറ്ററുകളിലെത്തിയത്. കുറഞ്ഞ ദിവസം കൊണ്ട് തന്നെ 30 കോടിയിലധികം രൂപം ചിത്രം നേടിക്കഴിഞ്ഞു. ബ്രിട്ടീഷുകാരനായ ജെയിംസ് എര്‍സ്കിന്‍ ആണ് ചിത്രത്തിന്റെ സംവിധാനം.

TAGS :

Next Story