Quantcast

ദീപികയുടെ ആദ്യ ഹോളിവുഡ് ചിത്രം തിയറ്ററുകളിലെത്തി

MediaOne Logo

Sithara

  • Published:

    6 April 2018 2:49 PM IST

ദീപികയുടെ ആദ്യ ഹോളിവുഡ് ചിത്രം തിയറ്ററുകളിലെത്തി
X

ദീപികയുടെ ആദ്യ ഹോളിവുഡ് ചിത്രം തിയറ്ററുകളിലെത്തി

ബോളിവുഡ് താരം ദീപികാ പദുക്കോണിന്റെ ആദ്യ ഹോളിവുഡ് ചിത്രമായ ട്രിപ്പിള്‍ എക്സ് ദ റിട്ടേണ്‍ ഓഫ് സാന്‍ഡെര്‍ കേജ് ഇന്ത്യയിലെ തിയറ്ററുകളിലെത്തി.

ബോളിവുഡ് താരം ദീപികാ പദുക്കോണിന്റെ ആദ്യ ഹോളിവുഡ് ചിത്രമായ ട്രിപ്പിള്‍ എക്സ് ദ റിട്ടേണ്‍ ഓഫ് സാന്‍ഡെര്‍ കേജ് ഇന്ത്യയിലെ തിയറ്ററുകളിലെത്തി. മള്‍ട്ടിപ്ലക്സ് തിയറ്ററുകളില്‍ വൈകുന്നേരത്തോടെ ചിത്രം പ്രദര്‍ശിപ്പിച്ചു. ഹോളിവുഡില്‍ ജനുവരി 20നാണ് റിലീസ്.

ഇന്ത്യന്‍ സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ട്രിപ്പിള്‍ എക്സ് സീരിസിലെ മൂന്നാമത്തെ ചിത്രമായ ദ റിട്ടേണ്‍ ഓഫ് സാന്‍ഡെര്‍ കേജ്. കാത്തിരിപ്പിന്റെ കാരണം മറ്റൊന്നുമായിരുന്നില്ല. ബോളിവുഡ് സുന്ദരി ദീപിക പദുക്കോണിന്റെ ആദ്യ ഹോളിവുഡ് ചിത്രമെന്നത് തന്നെ.

ഹോളിവുഡ് അരങ്ങേറ്റം ദീപിക മോശമാക്കിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വിന്‍ഡീസല്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സെറിന ഉംഗര്‍ എന്ന കഥാപാത്രമായാണ് ദീപികയെത്തുന്നത്. ഡിജെ കരുസോ സംവിധാനം ചെയ്യുന്ന ചിത്രം ആദ്യം റീലീസിനെത്തുന്നത് ഇന്ത്യയിലാണ്. മള്‍ട്ടിപ്ലക്സ് തിയറ്ററുകളിലാണ് ചിത്രം ആദ്യമെത്തിയത്. സംസ്ഥാനത്തെ പിവിആര്‍ ഉള്‍പ്പെടെയുള്ള മള്‍ട്ടിപ്ലക്സ് തിയറ്ററുകളില്‍ ചിത്രം വൈകുന്നേരത്തോടെ എത്തി. ഹോളിവുഡില്‍ ജനുവരി 20നാണ് റിലീസ്.

ചിത്രത്തിന്റെ പ്രചാരണാര്‍ഥം വിന്‍ഡീസല്‍ മുംബൈയിലെത്തിയിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ റൂബി റോസ്, നിന ദോബ്രേവ്, ടോണി ജാ, മൈക്കള്‍ ബിസ്പിങ്, ഡോണി യെന്‍ എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Next Story