ബിയോണ്ട് ദ ക്ലൌഡ്സില്‍ ദീപികയില്ല

ബിയോണ്ട് ദ ക്ലൌഡ്സില്‍ ദീപികയില്ല
ചിത്രത്തിലെ പ്രധാന കഥാപാത്രത്തിന് വേണ്ടി ദീപിക തയ്യാറെടുപ്പുകള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പ്രശസ്ത ഇറാന്‍ സംവിധായകന്‍ മജിദ് മജീദിയുടെ പുതിയ ഇന്തോ-ഇറാനിയന്‍ ചിത്രം ബിയോണ്ട് ദ ക്ലൌഡ്സില്‍ ദീപിക പദുക്കോണ്‍ അഭിനയിക്കില്ല. ചിത്രത്തിലേക്കായി ഇന്ത്യയില്‍ നിന്നുള്ള പുതുമുഖങ്ങളെയാണ് തേടുന്നതെന്ന് മിഡ്ഡെ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മജീദ് മജീദി പറഞ്ഞു. നേരത്തെ ചിത്രത്തിലെ പ്രധാന കഥാപാത്രത്തിന് വേണ്ടി ദീപിക തയ്യാറെടുപ്പുകള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇന്ത്യ-ഇറാന്‍ പശ്ചാത്തലത്തിലൊരുക്കുന്ന മജിദ് മജീദിയുടെ ബിയോണ്ട് ദ ക്ലൌഡ്സ് എന്ന ചിത്രത്തില്‍ ദീപിക പദുക്കോണ്‍ പ്രധാന വേഷം ചെയ്യുന്നതായുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിത്രത്തിനായി ദീപിക കഥാപാത്രത്തിന്റെ വേഷമിട്ട് നടത്തിയ ഫോട്ടോഷൂട്ടുകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. എന്നാല്‍ തന്റെ പുതിയ ചിത്രത്തില്‍ ദീപികയില്ലെന്ന് മജീദ് മജീദി വ്യക്തമാക്കി.
ദീപികക്കൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ട്. പക്ഷേ പുതുമുഖങ്ങളെയാണ് ചിത്രം തേടുന്നതെന്നും മജീദ് മജീദി പറഞ്ഞു. സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതിയുടെ തിരക്കിലാണ് ദീപിക. മജീദ് മജീദിയുടെചിത്രത്തില്‍ അഭിനിക്കുന്നില്ലെന്ന വാര്‍ത്തയോട് ദീപിക ഇതുവരെ പ്രതികരിച്ചിട്ടില്ല. ദീപികക്ക് പകരം മൂന്ന് താരങ്ങളെ ചിത്രത്തിലേക്കായ് തെരഞ്ഞെടുത്തിട്ടുണ്ട്. എന്നാല്‍ ആരെയും ഉറപ്പിച്ചിട്ടില്ല. അതേ സമയം ഷാഹിദ്കപൂറിന്റെ സഹോദരന്‍ ഇഷാന്‍ ഖട്ടര്‍ ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഷരീന്‍ മാന്ത്രി കേദിയയയാണ് നിര്‍മ്മാതാവ്. അഭിനേതാക്കളെ തീരുമാനിച്ചാല്‍ ഇന്ത്യയിലും ഇറാനിലുമായി ബിയോണ്ട് ദ ക്ലൌഡ്സ് ചിത്രീകരിക്കും.
Adjust Story Font
16

