Quantcast

മഞ്ജു വാര്യറുടെ ഉദാഹരണം സുജാത; ചിത്രീകരണം പുരോഗമിക്കുന്നു

MediaOne Logo

Rishad

  • Published:

    11 April 2018 8:28 PM IST

മഞ്ജു വാര്യറുടെ ഉദാഹരണം സുജാത; ചിത്രീകരണം പുരോഗമിക്കുന്നു
X

മഞ്ജു വാര്യറുടെ ഉദാഹരണം സുജാത; ചിത്രീകരണം പുരോഗമിക്കുന്നു

തിരുവനന്തപുരം ചെങ്കല്‍ ചൂളയിലും പരിസരങ്ങളുമായി ചിത്രീകരണം പുരോഗമിക്കുകയാണ്

മഞ്ജു വാര്യര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉദാഹരണം സുജാതയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. മംമ്ത മോഹന്‍ദാസും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മഞ്ജുവും മംമ്തയും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് ഇത് ഇത് വരെ ചെയ്തതില്‍ നിന്നും തികച്ചും വ്യത്യസ്തമായ കഥാപാത്രത്തെയാണ് ഉദാഹരണം സുജാതയില്‍ മഞ്ജു അവതരിപ്പിക്കുന്നത്. വിധവയും 15 വയസുകാരിയുടെ അമ്മയുമാണ് മഞ്ജുവിന്റെ സുജാത.

തോപ്പില്‍ ജോപ്പന് ശേഷം മംമ്ത മോഹന്‍ദാസ് വേഷമിടുന്ന ചിത്രം കൂടിയാണിത്. ജില്ലാ കലക്ടറായാണ് മംമ്തയെത്തുന്നത്. നെടുമുടി വേണുവും ജോജു ജോര്‍ജും ചിത്രത്തിലുണ്ട്. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ അസോസിയേറ്റായിരുന്ന പ്രവീണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ടും നടനായ ജോജു ജോര്‍ജും ചേര്‍ന്നാണ് നിര്‍മ്മാണം. തിരുവനന്തപുരം ചെങ്കല്‍ ചൂളയിലും പരിസരങ്ങളുമായി ചിത്രീകരണം പുരോഗമിക്കുകയാണ്.

ചിത്രത്തിന്‍റെ വിശേഷങ്ങള്‍ മഞ്ജു വാര്യര്‍ മീഡിയാ വണ്ണുമായി പങ്കുവെക്കുന്നു

Next Story