Quantcast

സിനിമാമേഖല എത്രത്തോളം അവള്‍ക്കൊപ്പമുണ്ടെന്ന് പരിശോധിക്കേണ്ടതാണെന്ന് ഗീതു മോഹന്‍ദാസ്

MediaOne Logo

Muhsina

  • Published:

    13 April 2018 12:43 PM IST

സിനിമാമേഖല എത്രത്തോളം അവള്‍ക്കൊപ്പമുണ്ടെന്ന് പരിശോധിക്കേണ്ടതാണെന്ന് ഗീതു മോഹന്‍ദാസ്
X

സിനിമാമേഖല എത്രത്തോളം അവള്‍ക്കൊപ്പമുണ്ടെന്ന് പരിശോധിക്കേണ്ടതാണെന്ന് ഗീതു മോഹന്‍ദാസ്

ചലച്ചിത്രമേളയിലെ ഐഡന്റിന്റി ആന്‍ഡ് സ്പേസ് വിഭാഗത്തിലുള്ള തന്റെ ചിത്രം ലയേഴ്സ് ആന്‍ഡ് ഡയസിന്റെ പ്രദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു ഗീതുവിന്റെ പ്രതികരണം. അവള്‍ക്കൊപ്പമെന്ന് പറഞ്ഞിട്ടോ അത് മനസില്‍ വെച്ചിട്ടോ..

സിനിമാ മേഖല എത്രത്തോളം അവള്‍ക്കൊപ്പമുണ്ടെന്ന് പരിശോധിക്കേണ്ടതാണെന്ന് നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്. അവള്‍ക്കൊപ്പമെന്ന പറച്ചിലിലല്ല പ്രവൃത്തിയിലാണ് കാര്യമെന്നും ഗീതു മോഹന്‍ദാസ് പറഞ്ഞു.

ചലച്ചിത്രമേളയിലെ ഐഡന്റിന്റി ആന്‍ഡ് സ്പേസ് വിഭാഗത്തിലുള്ള തന്റെ ചിത്രം ലയേഴ്സ് ആന്‍ഡ് ഡയസിന്റെ പ്രദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു ഗീതുവിന്റെ പ്രതികരണം. അവള്‍ക്കൊപ്പമെന്ന് പറഞ്ഞിട്ടോ അത് മനസില്‍ വെച്ചിട്ടോ കാര്യമില്ല. പ്രവൃത്തിയിലാണ് കാര്യം. ഒരു സിനിമ സംവിധാനം ചെയ്തത് ആണാണോ പെണ്ണാണോ എന്ന് നോക്കിയിട്ടല്ല ആ സിനിമയെ വിലയിരുത്തേണ്ടത്. സമാന്തര സിനിമ, വാണിജ്യ സിനിമ എന്നീ തരംതിരിവിനോടും യോജിപ്പില്ലെന്നും ലയേഴ്സ് ഡയസിന് ഐഎഫ്എഫ്കെ വേദിയില്‍ ലഭിച്ച സ്വീകാര്യതയില്‍ സന്തോഷമുണ്ടെന്നും ഗീതു പറഞ്ഞു.

Next Story