Quantcast

ക്രിസ്മസിന് മലയാളം സിനിമ റിലീസ് ചെയ്യില്ല

MediaOne Logo

Alwyn K Jose

  • Published:

    15 April 2018 8:31 PM IST

ക്രിസ്മസിന് മലയാളം സിനിമ റിലീസ് ചെയ്യില്ല
X

ക്രിസ്മസിന് മലയാളം സിനിമ റിലീസ് ചെയ്യില്ല

തീയറ്ററുടമകളും നിര്‍മ്മാതാക്കളും തമ്മിലുള്ള തര്‍ക്കത്തിനൊടുവിലാണ് തീരുമാനം.

ഇക്കുറി ക്രിസ്മസിന് മലയാള സിനിമകള്‍ റിലീസ് ചെയ്യില്ല. സിനിമാ നിര്‍മ്മാതാക്കളും തീയേറ്ററുടമകളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഇത്. മോഹന്‍ലാല്‍ നായകനാവുന്നതടക്കം നാല് സിനിമകളുടെ റിലീസാണ് ഇതോടെ മുടങ്ങുക.

മോഹന്‍ലാല്‍ അഭിനയിച്ച മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പൃഥ്വിരാജിന്റെ ഇസ്ര, ദുല്‍ഖര്‍ സല്‍മാന്റെ ജോമോന്റെ സുവിശേഷം, ജയസൂര്യയുടെ ഫുക്രി എന്നീ സിനിമകളുടെ റിലീസാണ് മാറ്റിയത്. സിനിമാ കളക്ഷന്‍ വിഹിതം വീതംവക്കുന്ന കാര്യത്തിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് നിര്‍മ്മാതാക്കളും വിതരണക്കാരും സിനിമകള്‍ റിലീസിന് നല്‍കേണ്ടെന്ന് തീരുമാനിച്ചത്. കളക്ഷന്‍ വിഹിതത്തില്‍ 40 ശതമാനം തീയേറ്ററുടമകള്‍ക്കും ബാക്കി 60 ശതമാനം വിതരണക്കാര്‍ക്കുമെന്ന രീതി മാറ്റി തുല്യമായി വീതം വക്കാന്‍ തീയേറ്ററുടമകള്‍ തീരുമാനിച്ചിരുന്നു. ഇത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് വിതരണക്കാരും നിര്‍മ്മാതാക്കളും. തര്‍ക്കം തീര്‍ന്നില്ലെങ്കില്‍ ഇതരഭാഷാ സിനിമകള്‍ മാത്രമാവും ഇക്കുറി ക്രിസ്മസിന് തീയേറ്ററുകളിലുണ്ടാവുക.

Next Story