Quantcast

രജനി അമേരിക്കയില്‍; കാലാ കരികാലന്‍ ഷൂട്ടിങ് നിര്‍ത്തിവെച്ചു

MediaOne Logo

Sithara

  • Published:

    16 April 2018 1:37 AM IST

രജനി അമേരിക്കയില്‍; കാലാ കരികാലന്‍ ഷൂട്ടിങ് നിര്‍ത്തിവെച്ചു
X

രജനി അമേരിക്കയില്‍; കാലാ കരികാലന്‍ ഷൂട്ടിങ് നിര്‍ത്തിവെച്ചു

ചികിത്സക്കായാണ് പോയതെന്ന വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് താരത്തിന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്കകള്‍ പടര്‍ന്നു

രജനീകാന്ത് അമേരിക്കയിലേക്ക് പോയതിനെ തുടര്‍ന്ന് പുതിയ ചിത്രം കാലാ കരികാലന്‍റെ ഷൂട്ടിങ് നിര്‍ത്തിവെച്ചു. ചികിത്സക്കായാണ് പോയതെന്ന വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് താരത്തിന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്കകള്‍ പടര്‍ന്നു. എന്നാല്‍ ആശങ്കപ്പെടാനില്ലെന്നും സാധാരണയുള്ള പരിശോധനക്കായാണ് രജനി അമേരിക്കയിലേക്ക് പോയതെന്നും അദ്ദേഹത്തിന്‍റെ വക്താവ് അറിയിച്ചു.

വ്യാഴാഴ്ചയാണ് മകള്‍ ഐശ്വര്യയ്ക്ക് ഒപ്പം രജനീകാന്ത് സാധാരണയുള്ള ചെക്കപ്പിനായി അമേരിക്കയിലേയ്ക്ക് പോയത്. രജനീകാന്തിന് യാതൊരുതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഇല്ലെന്നാണ് റിപ്പോര്‍ട്ട്. സാധാരണ നടത്താറുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കി ജൂലൈ 10ന് സ്റ്റൈല്‍ മന്നന്‍ മടങ്ങിയെത്തും. ജൂലൈ 12ഓടു കൂടി കാലാ കരികാലന്‍റെ ചിത്രീകരണം പുനരാരംഭിക്കും. ചികിത്സക്കായി രജനി ആശുപത്രിയിലേക്ക് പോയെന്ന തരത്തില്‍ പ്രചാരണം വന്നതിനെ തുടര്‍ന്ന് ആരാധകര്‍ ആശങ്കയിലായി.

തമിഴ്നാട്ടിലെ വിവിധ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും രജനിക്കായി നടത്തുന്നുണ്ട്. ആശങ്കപ്പെടാനില്ലെന്നും താരം പൂര്‍ണ ആരോഗ്യവാനാണെന്നും അദ്ദേഹത്തിന്‍റെ വക്താവ് അറിയിച്ചു. കബാലിയുടെ റിലീസ് സമയത്തും അസുഖങ്ങളെത്തുടര്‍ന്ന് രജനി അമേരിക്കയില്‍ ചികിത്സയിലായിരുന്നു. ഇത് ആരാധകരെ ഏറെ ആശങ്കയിലാഴ്ത്തിയിരുന്നു. ദിവസങ്ങള്‍ നീണ്ട പ്രാര്‍ത്ഥനയും തമിഴ്നാട്ടില്‍ ആരാധകര്‍ നടത്തി.

മരുമകന്‍ ധനുഷാണ് കാലാ കരികാലന്‍ നിര്‍മ്മിക്കുന്നത്. പ്രധാനരംഗം ചിത്രീകരിക്കുന്നതിനായി ഒരു കോടി മുടക്കി ധാരാവിയുടെ കൂറ്റന്‍ സെറ്റ് ചെന്നൈയില്‍ ഒരുക്കിയിരുന്നു. ഒരേ സമയം തമിഴിലും ഹിന്ദിയിലുമായി നിര്‍മിക്കുന്ന ചിത്രം തെലുങ്കിലേക്ക് മൊഴിമാറ്റും. മുംബൈയില്‍ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിക്കുന്നതിനാലാണ് ഹിന്ദിയിലും സിനിമ പുറത്തിറക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചത്. കബാലിക്ക് ശേഷം രജനി - പാ രഞ്ജിത് കൂട്ടുകെട്ട് ഒരുമിക്കുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Next Story