Quantcast

സിനിമകള്‍ പിന്‍വലിക്കുമെന്ന് വിതരണക്കാര്‍; സമ്മതിക്കില്ലെന്ന് തിയേറ്ററുടമകള്‍

MediaOne Logo

Sithara

  • Published:

    16 April 2018 8:46 AM IST

സിനിമകള്‍ പിന്‍വലിക്കുമെന്ന് വിതരണക്കാര്‍; സമ്മതിക്കില്ലെന്ന് തിയേറ്ററുടമകള്‍
X

സിനിമകള്‍ പിന്‍വലിക്കുമെന്ന് വിതരണക്കാര്‍; സമ്മതിക്കില്ലെന്ന് തിയേറ്ററുടമകള്‍

നിലവില്‍ സംസ്ഥാനത്തെ തീയേറ്ററുകളില്‍ കളിക്കുന്ന കട്ടപ്പനയിലെ ഋതിക് റോഷന്‍, ഒരേമുഖം, പുലിമുരുകന്‍ എന്നീ സിനിമകള്‍ പിന്‍വലിക്കുമെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് വിതരണക്കാരുടെ സംഘടന

സംസ്ഥാനത്തെ തിയേറ്ററുകളില്‍ നിലവില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തിനെതിരെ തിയേറ്ററുടമകള്‍ രംഗത്ത്. സിനിമകള്‍ പിന്‍വലിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് തീയേറ്ററുടമകള്‍. അതേസമയം നാളെ സിനിമകള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തിലാണ് വിതരണക്കാര്‍.

നിലവില്‍ സംസ്ഥാനത്തെ തീയേറ്ററുകളില്‍ കളിക്കുന്ന കട്ടപ്പനയിലെ ഋതിക് റോഷന്‍, ഒരേമുഖം, പുലിമുരുകന്‍ എന്നീ സിനിമകള്‍ പിന്‍വലിക്കുമെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് വിതരണക്കാരുടെ സംഘടന. തിയേറ്റര്‍ വരുമാനം 50 50 എന്ന അനുപാതത്തിലാക്കുന്നതിനെതിരെയാണ് വിതരണക്കാരുടെ പ്രതിഷേധം. എന്നാല്‍ സിനിമകള്‍ പിന്‍വലിക്കാനുള്ള തീരുമാനം നടപ്പാവില്ലെന്ന് തിയേറ്ററുടമകള്‍ പറയുന്നു.

റിലീസിങ് ദിവസമായ നാളെ സിനിമകള്‍ പിന്‍വലിക്കുമെന്നാണ് വിതരണക്കാരുടെ നിലപാട്. പുതിയ നാല് സിനിമകള്‍ ക്രിസ്മസിന് റിലീസ് ചെയ്യേണ്ടെന്ന് നേരത്തെ വിതരണക്കാര്‍ തീരുമാനിച്ചിരുന്നു. തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.

Next Story