Quantcast

തൊണ്ടിമുതലും ദൃക്സാക്ഷിയും; അടുത്ത പോസ്റ്ററും പുറത്തിറങ്ങി

MediaOne Logo

Jaisy

  • Published:

    17 April 2018 8:13 AM GMT

തൊണ്ടിമുതലും ദൃക്സാക്ഷിയും;  അടുത്ത പോസ്റ്ററും പുറത്തിറങ്ങി
X

തൊണ്ടിമുതലും ദൃക്സാക്ഷിയും; അടുത്ത പോസ്റ്ററും പുറത്തിറങ്ങി

സജീവ് പാഴൂരാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്

മഹേഷിന്റെ പ്രതികാരത്തിന് ശേഷം ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒരുമിക്കുന്ന തൊണ്ടിമുതലും ദൃക്സാക്ഷിയും പോസ്റ്റര്‍ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. അത്ഭുതക്കണ്ണുകളോടെ നോക്കുന്ന ഫഹദിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. നായിക നിമിഷാ സജയന്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെയും പിന്നില്‍ കാണാം.

സജീവ് പാഴൂരാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. സംവിധായകന്‍ രാജീവ് രവി ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നു എന്ന സവിശേഷതയും തൊണ്ടിമുതലിനുണ്ട്. ഉര്‍വ്വശി തിയറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൌബീന്‍ , അലന്‍സിയര്‍, ഷിന്‍സ് മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സംഗീതം ബിജിബാല്‍.

TAGS :

Next Story