അച്ഛനെ കേന്ദ്രകഥാപാത്രമാക്കിയൊരു സിനിമ ചെയ്യണം: വിനീത് ശ്രീനിവാസന്‍

- Published:
17 April 2018 6:40 AM IST

അച്ഛനെ കേന്ദ്രകഥാപാത്രമാക്കിയൊരു സിനിമ ചെയ്യണം: വിനീത് ശ്രീനിവാസന്‍
ഒരു സിനിമാക്കാരനാണ് വിനീതിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം
മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് കാലൂന്നീയ വിനീത് ശ്രീനിവാസന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ചെയ്ത സിനിമകളെല്ലാം ഹിറ്റ്. മലര്‍വാടിയിലൂടെ തന്നെ നിവിന്‍പോളിയെന്ന നായകനെയും വിനീത് സിനിമാസ്വാദകര്‍ക്ക് സമ്മാനിച്ചു. തട്ടത്തിന്‍ മറയത്തിലൂടെ നിവിന് നിര്‍ണ്ണായകമായൊരു ബ്രേക്കും വിനീത് നല്‍കി. നിവിനെതന്നെ നായകനാക്കി ചെയ്ത ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രമാണ് നിവിന്റെ സംരംഭത്തില്‍ പിറന്ന അവസാന ചിത്രം. തന്റെ സംവിധാന സംരംഭത്തിലുള്ള ചിത്രം അടുത്ത വര്‍ഷം അവസാനത്തോടെയേ ഉണ്ടാകൂവെന്നാണ് വിനീത് പറയുന്നത്.
മാത്രമല്ല, തന്റെയൊരാഗ്രവും അദ്ദേഹം പങ്കുവെച്ചു, അച്ഛന്‍ ശ്രീനിവാസനെ നായകനാക്കി ഒരു സിനിമ ചെയ്യണമെന്ന്. അത്തരത്തിലുള്ള കഥക്ക് വേണ്ടി എഴുത്തുകാരോട് സംസാരിച്ചിരുന്നുവെങ്കിലും ഒന്നും തൃപ്തിയായിട്ടില്ലെന്നും വിനീത് പറയുന്നു. വിനീത് സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലും തട്ടത്തിന്‍ മറയത്തിലും ശ്രീനിവാസന്‍ അഭിനയിച്ചിരുന്നു. ഒരു സിനിമാക്കാരനാണ് വിനീതിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. ഈദ് റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലിയോ തദ്ദേവൂസാണ്. അഭിനേതാവ് എന്ന നിലയില്‍ വിനീത് ശ്രീനിവാസന്റെ ചിത്രങ്ങള്‍ ഇനിയും വരാനുണ്ട്.
Adjust Story Font
16
