നല്ല സിനിമകളാല്‍ സമ്പന്നം കോഴിക്കോട് അന്താരാഷ്ട്ര ചലച്ചിത്രോത്സവം

നല്ല സിനിമകളാല്‍ സമ്പന്നം കോഴിക്കോട് അന്താരാഷ്ട്ര ചലച്ചിത്രോത്സവം
കോഴിക്കോട്ടെ സിനിമാ ആസ്വാദകര്‍ക്ക് ലോകസിനിമയിലേക്ക് വാതില്‍ തുറന്ന് മൂന്നാമത് കോഴിക്കോട് അന്താരാഷ്ട്ര ചലച്ചിത്രോത്സവം തുടരുന്നു
കോഴിക്കോട്ടെ സിനിമാ ആസ്വാദകര്‍ക്ക് ലോകസിനിമയിലേക്ക് വാതില്‍ തുറന്ന് മൂന്നാമത് കോഴിക്കോട് അന്താരാഷ്ട്ര ചലച്ചിത്രോത്സവം തുടരുന്നു. കെ ജി ജോര്‍ജ് സംവിധാനം ചെയ്ത സ്വപ്നാടനവും ഇല്‍ഗാര്‍ സഫാത്തിന്റെ ഇന്നര്‍സിറ്റിയും മേളയുടെ അഞ്ചാം ദിനം പ്രേക്ഷകശ്രദ്ധ നേടി.
സ്വപ്നാടനത്തിന്റെ പ്രദര്‍ശനത്തോടെയായിരുന്നു അഞ്ചാം ദിനം മേളയുടെ തുടക്കം. നാല് പതിറ്റാണ്ട് പ്രായമുള്ള സിനിമ ആദ്യമായി കണ്ടവര്‍ക്കും നവ്യാനുഭവം പകര്‍ന്നു. അര്‍സു എന്ന പെണ്‍കുട്ടിയും അവളുടെ പിയാനോ ടീച്ചറുടെ മകന്‍ റാഫേലും തമ്മിലുള്ള പ്രണയകഥയാണ് അസര്‍ബൈജാന്‍ സിനിമയായ ഇന്നര്‍സിറ്റി. പ്രണയത്തോടൊപ്പം യുദ്ധക്കെടുതിയും സ്ത്രീസ്വാതന്ത്ര്യവും സിനിമ പറയുന്നു. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലടക്കം പ്രേക്ഷകശ്രദ്ധ നേടിയ സിനിമകള്‍ക്കാണ് കോഴിക്കോട്ടും ആസ്വാദകര്‍ കൂടുതല്‍.
വൈകീട്ട് ആറിന് മാനാഞ്ചിറ മൈതാനിയിലെ പൊതുവേദിയിലുള്ള പ്രദര്‍ശനം മേളയെ കൂടുതല്‍ ജനകീയമാക്കുന്നു.
Adjust Story Font
16

