Quantcast

ആരാധകരുടെ ആഘോഷങ്ങള്‍ക്കിടെ മെര്‍സല്‍ തിയേറ്ററുകളില്‍ 

MediaOne Logo
ആരാധകരുടെ ആഘോഷങ്ങള്‍ക്കിടെ മെര്‍സല്‍ തിയേറ്ററുകളില്‍ 
X

ആരാധകരുടെ ആഘോഷങ്ങള്‍ക്കിടെ മെര്‍സല്‍ തിയേറ്ററുകളില്‍ 

പാലക്കാട് മാത്രം അഞ്ച് സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്

വിജയ് ചിത്രമായ മെര്‍സല്‍ തീയറ്ററുകളിലെത്തി. ആരാധകരുടെ ആഘോഷങ്ങള്‍ക്കിടെ കേരളത്തിലെ മുന്നൂറോളം സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. പാലക്കാട് മാത്രം അഞ്ച് സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ആറ്റ്‌ലി സംവിധനം ചെ്യുന്ന ചിത്രത്തില്‍ ആരോഗ്യരംഗത്തെ ചൂഷണമാണ് പ്രമേയം. വിജയ് ചിത്രങ്ങളുടെ സ്ഥിരം പ്രമേയവും ട്രീറ്റ്മെന്റും മറികടക്കുന്ന ചിത്രത്തില്‍ എആര്‍ റഹ്മാനാണ് സംഗീത സംവിധായകന്‍.

സെന്‍സര്‍ പ്രശ്നങ്ങള്‍ മൂലം റിലീസിങ് വൈകുമെന്ന ആശങ്കയുയര്‍ന്നതിനെ തുടര്‍ന്ന് നടന്‍ വിജയ് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് ദീപാവലിക്ക് തന്നെ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാന്‍ കഴിഞ്ഞത്. ചിത്രം വലിയ ബോക്സോഫീസ് വിജയം നേടുമെന്ന് ആദ്യദിനത്തിലെ പ്രതികരണം തെളിയിക്കുന്നു. മൂന്ന് കഥാപാത്രങ്ങളായാണ് വിജയ് ചിത്രത്തില്‍ എത്തുന്നത്. തിരക്കഥ തയ്യാറാക്കിയത് ബാഹുബലിയുടെ തിരക്കഥാകൃത്ത് കെവി വിജയേന്ദ്ര പ്രസാദാണ്.

Next Story