Quantcast

പ്രവാസികള്‍ക്കിടയില്‍ പുകയുന്ന "ഇന്ത്യയിലെ നരകം"

MediaOne Logo

Alwyn K Jose

  • Published:

    18 April 2018 12:06 PM IST

പ്രവാസികള്‍ക്കിടയില്‍ പുകയുന്ന ഇന്ത്യയിലെ നരകം
X

പ്രവാസികള്‍ക്കിടയില്‍ പുകയുന്ന "ഇന്ത്യയിലെ നരകം"

"ഇന്ത്യയിലെ നരകം" എന്ന പേരില്‍ പുറത്തിറങ്ങുന്ന ഈജിപ്ഷ്യന്‍ സിനിമ ഗള്‍ഫിലെ ഇന്ത്യക്കാര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു.

"ഇന്ത്യയിലെ നരകം" എന്ന പേരില്‍ പുറത്തിറങ്ങുന്ന ഈജിപ്ഷ്യന്‍ സിനിമ ഗള്‍ഫിലെ ഇന്ത്യക്കാര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. ബോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന സിനിമയുടെ പോസ്റ്ററാണ് ചിലര്‍ക്ക് കൗതുകമെങ്കില്‍ സിനിമയുടെ പേര് ഇന്ത്യക്കാര്‍ക്ക് അപമാനകരല്ലേ എന്നാണ് ഒരു വിഭാഗത്തിന്റെ ചര്‍ച്ച.

ബോളിവുഡ് സിനിമക്കും പാട്ടുകള്‍ക്കും അറബ് ലോകത്തും ആരാധകര്‍ ഏറെയാണ്. അതു മുതലെടുക്കാന്‍ തന്നയൊണ് സംവിധായകന്‍ മുഅ്താസ് അല്‍ ടോണിയുടെ തീരുമാനം. ജാഹെം ഫീ അല്‍ഹിന്ദ് എന്ന സിനിമുടെ പേര് ഭാരത് മേം നരക്, ഹെല്‍ ഇന്‍ ഇന്ത്യ എന്നിങ്ങനെ ഹിന്ദിയിലും ഇംഗ്ലീഷിലും പരിഭാഷപ്പെടുത്തായാണ് പോസ്റ്റര്‍ ഇറക്കിയിരിക്കുന്നത്.

ഇന്ത്യയിലാണ് സിനിമ ഏതാണ്ട് പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഗവേഷണത്തിന് എത്തുന്ന ഈജിപ്ഷ്യന്‍ സംഘം ഗോത്രവര്‍ഗക്കാര്‍ക്കിയില്‍ കുടുങ്ങുന്നതാണ് ഇതിവൃത്തം. മുസ്തഫ സഖർ മുഹമ്മദ് ഇസ്സ് ആണ് രചയിതാവ്. ഈജിപ്ഷ്യൻ സിനിമയിലെ പ്രമുഖ താരങ്ങളായ ഇമാം മുഹമ്മദ് ഫുആദ് ആണ് നായകന്‍. ബോളിവുഡ് സ്റ്റൈല്‍ ഗാനരംഗങ്ങളും ആക്ഷന്‍ സീനുകളും സിനിമയെ ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് കൂടി പ്രിയപ്പെട്ടതാക്കും. എന്നാല്‍, വിദേശരാജ്യത്ത് ഇന്ത്യയില്‍ നരകം ശീര്‍ഷകത്തിലെ പോസ്റ്ററുകള്‍ വരുന്നത് ചിലര്‍ക്കിടയില്‍ മുറുമുറുപ്പിനും കാരണമായിട്ടുണ്ട്. സിനിമ ഈ മാസം 14 നാണ് തിയേറ്ററില്‍ എത്തുക.

TAGS :

Next Story