Quantcast

രാജ്യാന്തര ചലച്ചിത്രമേള രണ്ടാം ദിനത്തില്‍; തീയറ്ററുകള്‍ ഉണര്‍ന്നു

MediaOne Logo

Alwyn

  • Published:

    20 April 2018 5:41 AM IST

രാജ്യാന്തര ചലച്ചിത്രമേള രണ്ടാം ദിനത്തില്‍; തീയറ്ററുകള്‍ ഉണര്‍ന്നു
X

രാജ്യാന്തര ചലച്ചിത്രമേള രണ്ടാം ദിനത്തില്‍; തീയറ്ററുകള്‍ ഉണര്‍ന്നു

മത്സര വിഭാഗത്തിലെ മൂന്ന് ചിത്രങ്ങളുള്‍പ്പെടെ 63 ചിത്രങ്ങളാണ് ഇന്ന് പ്രദര്‍ശിപ്പിക്കുന്നത്. കൂടുതല്‍ പ്രതിനിധികള്‍ തിരുവനന്തപുരത്തേക്ക് എത്തിയിട്ടുണ്ട്.

കേരള രാജ്യാന്തര ചലച്ചിത്ര മേള രണ്ടാം ദിവസത്തില്‍. മത്സര വിഭാഗത്തിലെ മൂന്ന് ചിത്രങ്ങളുള്‍പ്പെടെ 63 ചിത്രങ്ങളാണ് ഇന്ന് പ്രദര്‍ശിപ്പിക്കുന്നത്. കൂടുതല്‍ പ്രതിനിധികള്‍ തിരുവനന്തപുരത്തേക്ക് എത്തിയിട്ടുണ്ട്.

ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞതോടെ 12 വേദികളും ഉണര്‍ന്നു. രണ്ടാം ദിവസം രാവിലെ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. കൌമാരത്തിലുള്ള രണ്ട് ആണ്‍കുട്ടികള്‍ തമ്മിലെ ബന്ധത്തിന്റെ കഥ പറയുന്ന ബിയിങ് സെവന്റീന്‍ പുതിയ കാലത്തിന്റെ സിനിമയായി വിലയിരുത്തപ്പെട്ടു. ആദ്യ ദിവസം കയ്യടി നേടിയ സ്വിസ് ചിത്രം അലോയ്സിന് ഇന്ന് വലിയ തിരക്കാണനുഭവപ്പെട്ടത്. മത്സര വിഭാഗത്തിലെ തുര്‍ക്കി ചിത്രം കോള്‍ഡ് ഓഫ് കലന്ദര്‍ രാവിലെ പ്രദര്‍ശനത്തിനെത്തി. മത്സരവിഭാഗത്തിലെ ദക്ഷിണാഫ്രിക്കന്‍ ചിത്രം സിങ്ക്, ഈജിപ്ഷ്യന്‍ ചിത്രം ക്ലാഷ് എന്നിവ ഉച്ചക്ക് ശേഷം പ്രദര്‍ശനത്തിനെത്തും. നിശാഗന്ധിയില്‍ ഇന്ന് മുതല്‍ വൈകുന്നേരം മൂന്ന് സ്ക്രീനിങ്ങുകളുണ്ടാവും.

Next Story