Quantcast

തൊണ്ടിമുതലും ദൃക്സാക്ഷിയും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

MediaOne Logo

Jaisy

  • Published:

    21 April 2018 7:38 PM GMT

തൊണ്ടിമുതലും ദൃക്സാക്ഷിയും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
X

തൊണ്ടിമുതലും ദൃക്സാക്ഷിയും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ദിലീഷ് പോത്തനാണ് സംവിധാനം

മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തന്‍ ഒരുക്കുന്ന തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമ്മൂടുമാണ് പോസ്റ്ററില്‍. സംഘര്‍ഷം നിറഞ്ഞ മുഹൂര്‍ത്തത്തിലുള്ള പോസ്റ്റര്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

ദിലീഷ് പോത്തന്റെ രണ്ടാമത്തെ ചിത്രമാണിത്. ആദ്യ സിനിമയായ മഹേഷിന്റെ പ്രതികാരം ദേശീയ പുരസ്കാരം നേടിയിരുന്നു. ഉര്‍വ്വശി തിയേറ്റേഴ്സ് അവതരിപ്പിക്കുന്ന തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നാണ് പോസ്റ്റിലെ തലക്കെട്ട്. രാജീവ് രവിയാണ് ഛായാഗ്രഹണം, രചന സജീവ് പാഴൂര്‍, സംഗീതം ബിജിബാല്‍. ശ്യാം പുഷ്കരനാണ് ക്രിയേറ്റീവ് ഡയറക്ടര്‍. സന്ദീപ് സേനന്‍, അനീഷ് എം.തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

TAGS :

Next Story