Quantcast

ചേട്ടാ.... എന്തൊരു ഹോട്ടാ !; നെടുമ്പാശേരിയില്‍ വെച്ച് കേട്ട ഒരു കമന്റിനെ കുറിച്ച് ജയസൂര്യ

MediaOne Logo

admin

  • Published:

    21 April 2018 6:40 AM GMT

ചേട്ടാ.... എന്തൊരു ഹോട്ടാ !; നെടുമ്പാശേരിയില്‍ വെച്ച്  കേട്ട ഒരു കമന്റിനെ കുറിച്ച് ജയസൂര്യ
X

ചേട്ടാ.... എന്തൊരു ഹോട്ടാ !; നെടുമ്പാശേരിയില്‍ വെച്ച് കേട്ട ഒരു കമന്റിനെ കുറിച്ച് ജയസൂര്യ

കേരളത്തില്‍ വര്‍ധിച്ചുവരുന്ന ചൂടിനെ കുറിച്ച് തന്റെ ആശങ്കകളും മുന്‍കരുതലുകളും പങ്കുവെക്കുകയാണ് നടന്‍ ജയസൂര്യ.

കേരളത്തില്‍ വര്‍ധിച്ചുവരുന്ന ചൂടിനെ കുറിച്ച് തന്റെ ആശങ്കകളും മുന്‍കരുതലുകളും പങ്കുവെക്കുകയാണ് നടന്‍ ജയസൂര്യ. ഇപ്പോള്‍ തന്നെ ഏറെ വൈകിയിരിക്കുന്നു, ഇനിയും വൈകിയാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നാണ് ജയസൂര്യയുടെ മുന്നറിയിപ്പ്. ഫേസ്‍ബുക്ക് പേജില്‍ ജയസൂര്യ പങ്കുവെക്കുന്ന കാര്യങ്ങള്‍ വായിക്കാം.

''ചേട്ടാ.... എന്തൊരു ഹോട്ടാ!!!!
ഇടി ഷൂട്ടിങ്ങ് കഴിഞ്ഞ് എറണാകുളത്ത് ലാന്‍ഡ് ചെയ്ത് ഫ്‌ലൈറ്റിന്റെ സ്‌റ്റെപ് ഇറങ്ങുമ്പോ എന്റെ പുറകില്‍ നിന്ന് ഒരു സുന്ദരിയായ കുട്ടി പറയാ, 'ചേട്ടാ .. എന്തൊരു ഹോട്ടാ...'
എന്റെ മനസില്‍ ഉം...ഞാന്‍ Sunglass വെച്ച് കുട്ടി കണ്ടിട്ടില്ലല്ലോ ?? ഇതിലും ഹോട്ടാ!!!!
അങ്ങനെ ഉള്ളില്‍ അഹങ്കരിച്ച് തിരിഞ്ഞ് നോക്കിയപ്പോ ആ കുട്ടി തല വഴി ചുരിധാറിന്റെ ഷോള്‍ എടുത്തിട്ട് കൊണ്ട് തന്റെ ഭര്‍ത്താവിനോട് പറയാ... നമുക്ക് വേഗം തിരിച്ചു പോവാം, ഈ ചൂട് സഹിക്കാന്‍ വയ്യ..
അങ്ങനെ ഞാന്‍ ഒരു നിമിഷം 'ശശി' കുമാരന്‍ ആയി.
സത്യമാണ് ട്ടോ!! എല്ലാ കാര്യങ്ങളും നമ്മുടെ കൈ വിട്ടു പോയികൊണ്ടിരിക്കാണ്.
വേറൊന്നും അല്ല, ഒടുക്കത്തെ ചൂട്!!!
ഇരിക്കാനും നിക്കാനും പറ്റാത്ത അവസ്ഥ.
എനിക്ക് തോന്നുന്നു ഇങ്ങനെ പോയാ നമ്മുടെ ജോലി എല്ലാം രാത്രിയിലേക്ക് മാറ്റി രാവിലെ കിടന്നുറങ്ങേണ്ടി വരുംന്ന്.
ഈ വെയിലത്ത് പണിയെടുക്കണ പാവം കണ്‍സ്ട്രക്ഷന്‍ക്കാരുടെ കാര്യം ഒന്ന് ആലോചിച്ചു നോക്കിയേ...
സിനിമാക്കാരും അതേ അവസ്ഥയില്‍ തന്നെയാണ്..
ഷൂട്ടിങ്ങ് കഴിഞ്ഞ് വീട്ടില്‍ ചെന്ന് കേറുമ്പോള്‍ മക്കള്‍ പറയുന്നത്, അയ്യോ അച്ഛന്‍ ഇല്ല... ഷൂട്ടിംഗ് ന് പോയെക്കാന്നാ!!!
മക്കളേ ഇത് ഞാനാടാ എന്ന് പറഞ്ഞിട്ട് പോലും വിശ്വസിക്കുന്നില്ല!!
അമ്മാതിരി കളര്‍ ആയിപ്പോയി..
സര്‍ക്കാരിന് എന്തെങ്കിലും ചെയ്യാന്‍ പറ്റുന്ന കാര്യമായിരുന്നെങ്കില്‍ നമുക്ക് ഹര്‍ത്താല്‍ ആഘോഷിച്ചു മരിക്കായിരുന്നു..
ഇതിപ്പോ ആര്‍ക്കും അതിനും പറ്റാത്ത അവസ്ഥയായി..
ഇനിപ്പോ ഒന്നും നോക്കണ്ട. ജാഡകള്‍ ഒക്കെ മാറ്റി വച്ച് എണീറ്റ് അടുക്കളേ ചെന്ന് എന്തിന്റെയെങ്കിലും ഒക്കെ വിത്തോ, കുരുവോ , അതും അല്ലെങ്കില്‍ നഴ്‌സറിയില്‍ ചെന്ന് ഏതെങ്കിലും ഒക്കെ തൈ മേടിച്ച് വേഗം നട്ടോ!!!
അല്ലെങ്കില്‍ സന്തോഷ് പണ്ഡിറ്റ് പറയുന്ന പോലെ, 'പണി പാാാളും .....'
തമാശയല്ലാട്ടോ!!! ഒരു രക്ഷ ഇല്ല.. കൊച്ചിലാണെങ്കില്‍ ഇപ്പൊ കുടി വെള്ളോം ഇല്ല. ഇടക്കിടെ മാമന്‍ ദുബായിന്ന് വരുന്ന പോലെ ആണ്ടിലും കൊല്ലത്തിലും ഒന്ന് വന്നു പോവും..
വരുന്നതാണെങ്കില്‍ നാരങ്ങാ പിഴിഞ്ഞ് ഉപ്പിടാതെ തന്നെ ആ വെള്ളം കുടിക്കേം ചെയ്യാം..
അങ്ങനെ കാര്യങ്ങള്‍ മൊത്തം ഹാപ്പി സീനാണ്!!!
അത് കൊണ്ടാ പറയണേ!!!
ഞാന്‍ എന്തായാലും ഇറങ്ങി.. കൊറച്ചു വിത്തും പത്ത് ചെടീം വച്ചു...
ബുദ്ധിയുള്ള ആരോ പണ്ട് പറഞ്ഞിട്ടുണ്ട്,
'പ്രകൃതിയെ നമ്മള്‍ നശിപ്പിച്ചാല്‍ പ്രകൃതി നമ്മളേം നശിപ്പിക്കുമെന്ന് '
അന്ന് നമുക്ക് ബുദ്ധി കൂടുതലായോണ്ട് അതിനു പുല്ലു വില കല്‍പ്പിച്ചില്ല..ആ പുല്ലിനു വരെ വിലയുണ്ടെന്ന് ഇപ്പൊ മനസിലായി.
ഇത് വേറെ ആര്‍ക്കും വേണ്ടിയല്ല.നമ്മുടെ കുടുംബത്തിന്റെ ആശ്വാസം നമ്മള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇത് ചെയ്യണം. അടുത്ത ഒരു കോള്‍ വന്നാ മതി നമ്മള്‍ ഇത് മറക്കാന്‍..
പ്‌ളീസ്, മറക്കരുത്... ഇന്ന് തന്നെ ചെയ്യണേ!!!! ഒരു തൈ എങ്കിലും...
ചആ : എആയിലും വാട്ട്‌സപ്പിലും എപ്പോഴും തലകുനിച്ചിരിക്കുന്ന നമ്മള്‍ ഇതെങ്കിലും ചെയ്താല്‍ ഭാവിയില്‍ നമുക്ക് തലയുയര്‍ത്തി നില്‍ക്കാം''.

ചേട്ടാ.... എന്തൊരു ഹോട്ടാ!!!! ഇടി ഷൂട്ടിങ്ങ് കഴിഞ്ഞ് എറണാകുളത്ത് ലാൻഡ്‌ ചെയ്ത് ഫ്ലൈറ്റിന്റെ സ്റ്റെപ് ഇറങ്ങുമ്പോ എന്റെ പ...

Posted by Jayasurya on Monday, April 18, 2016
TAGS :

Next Story