ഗോവ രാജ്യാന്തര ചലച്ചിത്ര മേള: മികച്ച നടിക്കുള്ള പുരസ്‌കാരം പാര്‍വതിക്ക്

- Published:
22 April 2018 4:58 AM IST

ഗോവ രാജ്യാന്തര ചലച്ചിത്ര മേള: മികച്ച നടിക്കുള്ള പുരസ്‌കാരം പാര്‍വതിക്ക്
ടേക്ക് ഓഫ് എന്ന സിനിമയിലെ അഭിനയിത്തിനാണ് പുരസ്‌കാരം
48മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മലയാളത്തിന്റെ അഭിമാനമുയര്‍ത്തി ടേക്ക് ഓഫും പാര്‍വതിയും. മത്സരവിഭാഗത്തില്‍ ജൂറി പരാമര്‍ശം ടേക്ക്ഓഫ് നേടിയപ്പോള്‍ ചിത്രത്തിലെ അഭിനയത്തിന് പാര്‍വതി മികച്ച നടിക്കുള്ള പുരസ്കാരം നേടി. മികച്ച ചിത്രത്തിനുള്ല സുവര്‍ണ മയൂരം ഫ്രഞ്ച് ചിത്രം 120 ബിപിഎം നേടി. ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മലയാളിക്ക് അഭിമാനമായിരിക്കുകയാണ് ടേക്ക്ഓഫും പാര്‍വതിയും.
ഭീകരുടെ തടവിലായ ഇറാഖിലെ ഇന്ത്യന്‍ നഴ്സുമാരുടെ കഥ പറഞ്ഞ മഹേഷ് നാരായണന്റെ ചിത്രം പ്രത്യേക ജൂറി പരാമര്‍ശം നേടി. മലയാളത്തില്‍ നിന്നും മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഒരേ ഒറു ചിത്രമായിരുന്നു ടേക്ക് ഓഫ്. ചിത്രത്തിലെ അഭിനയത്തിന് പാര്‍വതി മികച്ച നടിയായി. ആദ്യമായാണ് ഒരു മലയാളി നടി ഈ നേട്ടത്തിനര്‍ഹയാകുന്നത്. ടേക്ക് ഓഫിലെ സമീറക്ക് കിട്ടിയ അംഗീകാരം കേരളത്തിലെ മുഴുവന്‍ നഴ്സുമാര്‍ക്കും സമര്‍പ്പിക്കുന്നതായി പാര്‍വതി പറഞ്ഞു.
മികച്ച ചിത്രത്തിനുള്ല സുവര്‍ണ മയൂരം എയ്ഡ്സ് പ്രമേയമാക്കി റോബിന്‍ കാംപിലോ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം 120 ബീറ്റ്സ് പര്‍ മിനുട്ട് നേടി. മികച്ച സംവിധായികക്കുള്ള പുരസ്കാരം ചൈനീസ് സംവിധായിക വിവാന്‍ ക്യൂവിനാണ്. ബോളിവുഡ് താരം അമിതാഭ് ബച്ചന് പേഴ്സണാലിറ്റി ഓഫ് ദ അവാര്‍ഡും, കനേഡിയന്‍ സംവിധായകന്‍ ആറ്റം ഇഗോയോന് ലൈഫ് ടൈം അച്ചീവ്മെനറ് അവാര്‍ഡും സമ്മാനിച്ചു. എസ് ദുര്‍ഗയ പ്രദര്‍ശിപ്പിക്കാത്തതുള്‍പ്പെടെയുള്ള വിവാദത്തോടെയാണ് 8 ദിവസം നീണ്ടുനിന്ന മേളയക്ക് കൊടിയറങ്ങുന്നത്.
Adjust Story Font
16
